• HOME
  • »
  • NEWS
  • »
  • kerala
  • »
  • 37 വർഷംമുമ്പ് മകള്‍ വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അച്ഛൻ സ്കൂട്ടറില്‍ ബസിടിച്ച് മരിച്ചു

37 വർഷംമുമ്പ് മകള്‍ വാഹനാപകടത്തിൽ മരിച്ച അതേസ്ഥലത്ത് അച്ഛൻ സ്കൂട്ടറില്‍ ബസിടിച്ച് മരിച്ചു

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം

  • Last Updated :
  • Share this:
    കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമ മരിച്ചു. കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) ആണ് മരിച്ചത്.

    37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ് എം.കെ.ജോസഫ്.

    ടിപ്പർ ലോറി കയറിയിറങ്ങി യുവതി മരിച്ചു; കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ കാത്തുനിൽക്കുന്നതിനിടെ അപകടം


    കോഴിക്കോട്: കുട്ടിയെ സ്കൂളിൽ ബസിൽ കയറ്റിവിടാൻ കാത്തുനിൽക്കുന്നതിനിടെ യുവതി ടിപ്പർ ലോറി ഇടിച്ച് മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

    കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടാനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു. ബാലുശേരി ഭാഗത്ത് നിന്ന് താമരശേരിയിലേക്ക് വന്ന ടിപ്പറാണ് അപകടം ഉണ്ടാക്കിയത്. മാധ്യമപ്രവര്‍ത്തകന്‍ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് മരിച്ച ഫാത്തിമ സാജിത.

    കഴിഞ്ഞ ദിവസം ഇതേ കമ്ബനിയുടെ മറ്റൊരു ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
    Published by:Arun krishna
    First published: