• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മറാത്തി സാഹിത്യകാരൻമാർ അസമത്വത്തിനെതിരെ പോരാടി- ചന്ദ്രകാന്ത് പാട്ടീല്‍


Updated: January 11, 2019, 9:41 PM IST
മറാത്തി സാഹിത്യകാരൻമാർ അസമത്വത്തിനെതിരെ പോരാടി- ചന്ദ്രകാന്ത് പാട്ടീല്‍

Updated: January 11, 2019, 9:41 PM IST
കോഴിക്കോട്: സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയും അനീതിക്കെതിരെയും സാഹിത്യത്തിലൂടെ പോരാടാന്‍ മറാത്തി സാഹിത്യകാരന്മാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മറാത്തി സാഹിത്യകാരന്‍ ചന്ദ്രകാന്ത് പാട്ടീല്‍. കോഴിക്കോട്ട് നാലാമത് കേരള സാഹിത്യോത്സവത്തിൽ പ്രൊഫ. കെ. സച്ചിദാനന്ദനുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം മറാത്തി സാഹിത്യത്തിന്റെ ചരിത്രവും നാഴികക്കല്ലുകളും പങ്കുവച്ചത്. സാമൂഹിക നവോത്ഥാനത്തിന് കൂടുതല്‍ ഉന്നമനം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംബേദ്ക്കര്‍ പോലുള്ള നവോത്ഥാന നായകരിലൂടെ പിന്നാക്കവിഭാഗങ്ങളുടെ സാഹിത്യവും അവിടെ ഉയര്‍ന്നുവന്നു. എന്നാല്‍ അത് ചില എഴുത്തുകാരില്‍ മാത്രം ഒതുങ്ങി നിന്നുവെന്നും ചന്ദ്രകാന്ത് ആശങ്ക പ്രകടിപ്പിച്ചു.

ലോകറെക്കോർഡിട്ട് ജിയോയുടെ പൊങ്കൽ ആഘോഷം

ഭാഷാ പണ്ഡിതന്‍ ഏക്‌നാഥ്, ഹരിനാരായണ ആപ്‌തെ, അരവിന്ദ് ഖൊഖലെ തുടങ്ങിയവരുടെ സംഭാവനകള്‍ മറാത്തി സാഹിത്യത്തിന് നല്‍കിയത് വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ബോധത്തേക്കാള്‍ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചാണ് യുവസാഹിത്യകാരന്‍മാര്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...