നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മഴ ശക്തമാകുന്നത് അനുസരിച്ച് ഡാമുകൾ തുറന്ന് വിടുന്നതിനെതിരെ ഡാം സേഫ്റ്റി അതോറിറ്റി

    മഴ ശക്തമാകുന്നത് അനുസരിച്ച് ഡാമുകൾ തുറന്ന് വിടുന്നതിനെതിരെ ഡാം സേഫ്റ്റി അതോറിറ്റി

    കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെ

    മുല്ലപ്പെരിയാർ ഡാം

    മുല്ലപ്പെരിയാർ ഡാം

    • News18
    • Last Updated :
    • Share this:
      കൊച്ചി: മഴ ശക്തമാകുന്നത് അനുസരിച്ച് ഡാമുകൾ തുറന്നു വിടുന്ന നിലവിലെ രീതി ശരിയല്ലെന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍. മഴയ്ക്കനുസരിച്ച് ഡാമുകൾ തുറന്നു വിടാനാകില്ല.. മഴക്കാറു കണ്ടാലുടാൻ ഡാം തുറന്ന് വിടുന്നതിനോട് തനിക്ക് യോജിക്കാനാകില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓരോ ഡാമും തുറന്നു വിടുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും ന്യൂസ്18നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

      Also Read-Monsoon Live: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കടലാക്രമണവും രൂക്ഷം

      കഴിഞ്ഞ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങള്‍ക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഡാമുകൾ ജലസംഭരണത്തിനുള്ളതാണെന്ന ലക്ഷ്യം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തുലാമാസത്തിൽ ഡാമുകൾ തുറന്നു വിട്ടതിനെയും അദ്ദേഹം വിമർശിച്ചു. മണ്ടത്തരം കാണിച്ചാണ് ഡാമുകൾ തുറന്നു വിട്ടത്. അവസാനം തുലാവർഷം കാര്യമായി ലഭിച്ചതുമില്ല ഡാമുകളിൽ വെള്ളവുമില്ലാതായെന്നുമായിരുന്നു വിമർശനം. ഇക്കാര്യത്തിൽ ആര് ഉത്തരവാദിത്തം പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

      Opinion|'ഓർക്കുക നീ ആരാണെന്ന്'; ഒരച്ഛൻ മകനു നൽകിയ സന്ദേശം: ദി ലയൺ കിങ് ആസ്വദിക്കപ്പെടുന്നതിങ്ങനെ

      കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തുലാവർഷത്തിലെ പ്രവചനങ്ങൾ അടക്കം വലിയ പാളിച്ചകളാണ് സംഭവിക്കാറുള്ളത്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

      First published:
      )}