തിരുവനന്തപുരം: പ്രളയസാധ്യത മുൻനിർത്തി സംസ്ഥാനത്തെ ഡാമുകൾ ഇക്കൊല്ലം നേരത്തെ തുറക്കാൻ കേന്ദ്ര ജലകമ്മീഷൻ. കേരളത്തിലെ വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തി നിശ്ചയിക്കാനുമുള്ള ജലകമ്മീഷൻ ശുപാർശയും വൈദ്യുതി ബോർഡ് അംഗീകരിച്ചിട്ടുണ്ട്. വൈദ്യുതിബോർഡിന്റെ അധീനതയിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗർ, ഇടമലയാർ അണക്കെട്ടുകളിലെ ജലമാണ് താഴ്ത്തി നിശ്ചയിക്കുകയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വിവിധ തീയതികളിലായി വൈദ്യുതിവകുപ്പ് തയ്യാറാക്കിയ പട്ടിക നിലവിലുണ്ട്. എന്നാൽ ഇതിനേക്കാൾ താഴ്ന്ന നിരക്കാണ് ഇപ്പോൾ ജലകമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്. മഴ പെയ്താലും ഇല്ലെങ്കിലും ഈ തോതിലായിരിക്കും ഇനിമുതൽ അണക്കെട്ടുകളിൽ ജലം ശേഖരിക്കുക.
ജലകമ്മീഷൻ നിശ്ചയിച്ചതിനേക്കാൾ ജലനിരപ്പ് ഉയർന്നാൽ ഡാമുകൾ നേരത്തെ തുറന്നുവിടുകയോ, വൈദ്യുതി ഉൽപാദനംകൂട്ടി ജലനിരപ്പ് താഴ്ത്തുകയോ വേണമെന്നാണ് നിർദേശം. 2018ൽ ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് ജലസംബഭരണം കുറയ്ക്കാനുള്ള തീരുമാനം. അന്ന് ഡാമുകൾ ഒരുമിച്ച് തുറന്നത് പ്രളയകെടുത്തി രൂക്ഷമാക്കിയിരുന്നു.
2018 ഓഗസ്റ്റ് ഒമ്പതിനാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നത് 2398.8 ആടി വെള്ളമുള്ളപ്പോഴായിരുന്നു. എന്നാൽ കേന്ദ്ര ജലകമ്മീഷന്‍റെ പുതിയ നിർദേശം അനുസരിച്ച് ഓഗസ്റ്റ് പത്തിന് 2383.53 അടി വരെ മാത്രമാണ് അനുവദനീയമായ ജലനിരപ്പ്. ഇതേപോലെ വിവിധ തീയതികളിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ജലകമ്മീഷൻ താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ്. പ്രളയനിയന്ത്രണത്തിന് മുൻഗണന നൽകുന്നതാണ് പുതിയ മാർഗരേഖയെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
ജലക്കമ്മിഷൻ അംഗീകരിച്ച ജലനിരപ്പ്
തീയതി: ഇടുക്കി- ഇടമലയാർ- കക്കി- ബാണാസുരസാഗർ
ജൂൺ 30: 2373 അടി- 161 മീറ്റർ- 975.36 മീറ്റർ- 768 മീറ്റർ.
ജൂലായ് 31: 2380.58 അടി- 162.50 മീറ്റർ- 975.36 മീറ്റർ- 773.50 മീറ്റർ.
ഓഗസ്റ്റ് 31: 2390.09 അടി- 164 മീറ്റർ- 976.20 മീറ്റർ- 774.50 മീറ്റർ.
സെപ്റ്റംബർ 30: 2396.94 അടി- 166.30 മീറ്റർ- 976.91 മീ- 775 മീറ്റർ.
കടപ്പാട്- മാതൃഭൂമി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Banasura sagar dam, Central Water Commission, Dams in kerala, Flood in kerala, Idukki dam, Kakki Dam, Kseb