'വാഹനങ്ങളിൽ ഡാഷ് ക്യാമറ വേണം'; റോഡുകൾ ശവപ്പറമ്പാകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു

News18 Malayalam | news18
Updated: October 15, 2019, 12:08 PM IST
'വാഹനങ്ങളിൽ ഡാഷ് ക്യാമറ വേണം'; റോഡുകൾ ശവപ്പറമ്പാകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി
News18
  • News18
  • Last Updated: October 15, 2019, 12:08 PM IST
  • Share this:
കൊച്ചി: റോഡുകളെ ശവപ്പറമ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ പൊതുഗതാഗത വാഹനങ്ങളിൽ ഡാഷ് ക്യാമറകൾ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായും കോടതി പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ പരാമർശം. ഈ കേസിൽ ഹർജിക്കാരന് കോടതി ജാമ്യം അനുവദിച്ചു.

5000 രൂപയിൽ താഴെ വിലയാണ് ഡാഷ് ക്യാമറകൾക്കുള്ളത്. ഇവയിൽ ആഴ്ചകളോളം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനാകും. അപകടത്തിന്റെ യഥാർത്ഥ കാരണവും കുറ്റവാളിയെയും കണ്ടെത്താൻ ഇതുവഴി കഴിയും. ഇൻഷുറൻസ് പദ്ധതികൾ തീർപ്പാക്കാനും ഇതു സഹായകമാകും.

Also Read- ഒന്നേമുക്കാൽ കോടിയുടെ നിരോധിത കറൻസിയുമായി മലപ്പുറത്ത് ആറുപേർ പിടിയിൽ

ക്യാമറയുണ്ടെങ്കിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കുകയും ഇതിലൂടെ അപകടങ്ങൾ കുറയുകയും ചെയ്യും. നിലവിൽ പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിരീക്ഷിക്കാൻ സംവിധാനമില്ല. ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാറില്ല. ഡ്രൈവിംഗ് രീതികൾ നിരീക്ഷിക്കാനും കഴിയുന്നില്ല. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ അതിൽ നിന്ന് തടയുന്നതിനും സംവിധാനമില്ല.

2018ൽ 4199 പേരാണ് അപകടത്തിൽ മരിച്ചത്. 31000പേർക്ക് ഗുരുതരമായി പരിക്കേറ്റു. അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് മിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനാകുന്നില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. പഴഞ്ചൻ അന്വേഷണ രീതിയും സാക്ഷികളുടെ താൽപര്യമില്ലായ്മയും പ്രതികൾ രക്ഷപ്പെടുത്തുന്നതിന് ഇടയാക്കുന്നു.

ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഡാഷ് ക്യാമറകൾ സ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത കമ്മീഷണർക്കും ഡിജിപിക്കും വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അറിയിച്ചു.

First published: October 15, 2019, 12:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading