• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ്  പരിഗണിക്കുന്നത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പത്, 16, 23 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് പരിഗണിക്കുക. പരാതികള്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ സെപ്റ്റംബര്‍ 16 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പതാണ്. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പരാതികള്‍ സെപ്റ്റംബര്‍ 23 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 ആണ്. നിശ്ചയിച്ചിരിക്കുന്നത്.
  SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ്  പരിഗണിക്കുന്നത്.പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ അയക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

  പരാതികള്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

  ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

  INL| മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടു; പിളര്‍ന്ന ഐഎന്‍എല്‍ ഒന്നാവുന്നു

  തമ്മില്‍ത്തല്ല് വരെയെത്തിയ ഐ എൻ എലിലെ പിളർപ്പിന് പരിഹാരമാവുകയാണ്. പ്രഡിഡന്റ് സ്ഥാനത്തേക്ക് എ പി അബ്ദുൾ വഹാബ് തിരിച്ചു വരുന്നതിനോട് എതിർപ്പില്ലെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എ പി അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവും. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ അബ്ദുള്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മധ്യസ്ഥർ മുന്നോട്ട് വെക്കുന്ന ഫോർമുല  സ്വീകരിക്കാമെന്ന നിലപാടിലാണ് കാസിം ഇരിക്കൂർ. നേരത്തെ അബ്ദുള്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ തന്നെ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയവരെ തിരിച്ചെടുക്കാനാവില്ലെന്ന് കാസിം ഇരിക്കൂര്‍ കടുത്ത നിലപാടെടുത്തതോടെയാണ് ഇരുപക്ഷവും രണ്ടുവഴിക്ക് ആയത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ക്ക് കാരണം സി  പി എമ്മിന്‍റെയും എല്‍ ഡി എഫിന്‍റെയും കടുത്ത നിലപാടാണെന്നാണ് സൂചന. ഐ എൻ എല്ലിലെ തർക്കം തെരുവിൽ കൈയാങ്കളിയിലെത്തിയത് മുന്നണിക്ക് ചീത്തപ്പേരായെന്ന വിലയിരുത്തല്‍ എൽ ഡി എഫിനുണ്ട്.  രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ തന്നെ സി പി എം വ്യക്തമാക്കിയിരുന്നു. ഐ എന്‍ എല്ലിനെ ഒഴിവാക്കി സര്‍ക്കാര്‍ ഹജജ് കമ്മറ്റി പുനഃസംഘടിപ്പിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്തു.

  എല്‍ ഡി എഫിന്റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയില്‍  ഐ എന്‍ എല്‍ ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീരാതെ സര്‍ക്കാര്‍ പരിപാടികളില്‍ ഐ എന്‍ എല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടെന്നാണ് മുന്നണി നിലപാട്. വരാനിരിക്കുന്ന എല്‍ ഡി എഫ് യോഗത്തിലേക്കും ക്ഷണമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ഒന്നിക്കാനുള്ള തീരുമാനമെന്നും സൂചനയുണ്ട്.

  പിളര്‍ന്ന ഐ എന്‍ എല്ലിനെ അനുനയിപ്പിച്ച് ഒന്നാക്കാന്‍ കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആദ്യഘട്ട ശ്രമം നടന്നത് എല്‍ ഡി എഫിന്‍റെ കൂടെ താല്‍പര്യ പ്രകാരമായിരുന്നു. മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കള്‍ തന്നെ അന്ന് അറിയിച്ചു. എ പി അബ്ദുല്‍ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയ മുതിര്‍ന്ന നേതാക്കളെയടക്കം തിരിച്ചെടുക്കണമെന്ന എ പി അബ്ദുള്‍ വഹാബിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കാസിം ഇരിക്കൂര്‍ നിലപാടെടുത്തതായിരുന്നു ചര്‍ച്ച അലസിപ്പിരിയാന്‍ കാരണം. എന്നാല്‍ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണമായിരുന്നെന്നും മധ്യസ്ഥന്‍ വിദേശത്തായതുകൊണ്ട് കുറച്ചുകാലം ചര്‍ച്ച നടന്നില്ലെന്നുമായിരുന്നു കാസിം ഇരിക്കൂറിന്‍റെ വിശദീകരണം.

  ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ഐ എൻ എലിനെ ഒഴിവാക്കി സി പി എം നിലപാട് കടുപ്പിച്ചതോടെ നടക്കുന്ന തിരക്കുപിടിച്ച രണ്ടാം ഘട്ട ചർച്ചകൾ ഫലം കാണാന്‍ തന്നൊണ് സാധ്യത. കാന്തപുരം വിഭാഗത്തിന്റെ മാധ്യസ്ഥതയിലാണ് ചർച്ചകളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.
  Published by:Jayashankar AV
  First published: