ഇടുക്കി (Idukki) കട്ടപ്പനയിൽ (Kattappana)ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇടുക്കി പുറ്റടിയിൽ തിങ്കൾ പുലർച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്.
വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാ തൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ശ്രീധന്യ മരിച്ചത്.
ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ ദേഹത്തേക്കും തീ പടർന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നുള്ള സന്ദേശം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.
Also Read-
Arrest |യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് തല മുണ്ഡനം ചെയ്തു
പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ഓടിക്കൂടിയത്. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു.
തൃശൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നു വിദ്യാർഥികൾ ചെളിയിൽ താഴ്ന്നു മരിച്ചു
തൃശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീൻ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍ (16), സൂര്യ (16, മുഹ്സിന് (16) എന്നിവരാണ് മരിച്ചത്.
കഴുത്താക്കല് കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു.
ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.