നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട്ടോ കൂലി കൊടുക്കാൻ 70 രൂപ പിരിച്ചതിന് അന്ന് 'കല്ലെറിഞ്ഞവർ' അറിയുക; സഖാവ് ഓമനക്കുട്ടന്റെ മകൾ ഇനി ഡോക്ടറാകും

  ഓട്ടോ കൂലി കൊടുക്കാൻ 70 രൂപ പിരിച്ചതിന് അന്ന് 'കല്ലെറിഞ്ഞവർ' അറിയുക; സഖാവ് ഓമനക്കുട്ടന്റെ മകൾ ഇനി ഡോക്ടറാകും

  കോവിഡ് മാഹാമാരിക്കാലത്തും സാമൂഹ്യപ്രവർത്തനവുമായി ഓമനക്കുട്ടന്‍ സജീവമാണ്. ഇതിനിടയിലാണ് അച്ഛന് അഭിമാനാർഹമായ സമ്മാനം മകൾ നൽകിയിരിക്കുന്നത്.

  മകൾ സുകൃതിയും 
ഓമനക്കുട്ടനും

  മകൾ സുകൃതിയും ഓമനക്കുട്ടനും

  • Share this:
   ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനകുട്ടന്റെ മകള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഭാവനാലയത്തില്‍ എന്‍ എസ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്കാണ് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം മെറിറ്റില്‍ പ്രവേശനം ലഭിച്ചത്. പ്ലസ്ടുവിനുശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലായിരുന്നു സുകൃതി. സത്യം അറിയാതെ ക്രൂശിക്കപ്പെട്ട പ്രിയ സഖാവിന്റെ മകളുടെ നേട്ടം ആഘോഷമാക്കുകയാണ് സിപിഎം പ്രവർത്തകർ.

   കഴിഞ്ഞ പ്രളയകാലത്തായിരുന്നു ഓമനക്കുട്ടനെ വിവാദനായകനാക്കിയ സംഭവങ്ങൾ നടന്നത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനകുട്ടന്‍ മുന്‍കൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടു. ഇതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ പ്രചാരണം ശക്തമാകുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. പൊലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും ചെയ്തു.

   ALSO READ: Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച[NEWS]വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ
   [NEWS]
   പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]

   സിപിഎം പ്രവർത്തകൻ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്ത വന്നതോടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ഓമനക്കുട്ടനെ പിന്തുണച്ച് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. സത്യം പുറത്തുവന്നതോടെ കല്ലെറിഞ്ഞവര്‍ തന്നെ ഓമനക്കുട്ടന് കയ്യടികളുമായി എത്തി.

   കോവിഡ് മാഹാമാരിക്കാലത്തും സാമൂഹ്യപ്രവർത്തനവുമായി ഓമനക്കുട്ടന്‍ സജീവമാണ്. ഇതിനിടയിലാണ് അച്ഛന് അഭിമാനാർഹമായ സമ്മാനം മകൾ നൽകിയിരിക്കുന്നത്.
   Published by:Rajesh V
   First published: