തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂര മർദനം

യൂത്ത് കോൺഗ്രസ് നേതാവിനെ ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തി ക്രൂരമായി മർദിച്ചു

News18 Malayalam | news18-malayalam
Updated: February 14, 2020, 12:15 PM IST
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂര മർദനം
News18 Malayalam
  • Share this:
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം. ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്.

സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

Also Read- രാജ്യദ്രോഹ കുറ്റം: കൊല്ലത്ത് ഗവ. ഡോക്ടർക്ക് സസ്പെൻഷൻ

മൂന്നാം തിയതി 11 മണിയോടെ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ സുരേഷും സുഹൃത്ത് രാജീവും ചേർന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ബോധംകെട്ടുവീണ ജയനെ മാരായമുട്ടം സുരേഷ് ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
Published by: Rajesh V
First published: February 14, 2020, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading