ഇന്റർഫേസ് /വാർത്ത /Kerala / Congress |ജില്ലയില്‍ എത്തുമ്പോള്‍ എല്ലാ നേതാക്കളും വിളിക്കും; പ്രതിപക്ഷ നേതാവ് ഒഴികെയുളളവര്‍; കോട്ടയം DCC അധ്യക്ഷന്‍

Congress |ജില്ലയില്‍ എത്തുമ്പോള്‍ എല്ലാ നേതാക്കളും വിളിക്കും; പ്രതിപക്ഷ നേതാവ് ഒഴികെയുളളവര്‍; കോട്ടയം DCC അധ്യക്ഷന്‍

പ്രതിപക്ഷ നേതാവായ ശേഷം കോട്ടയത്ത് എത്തുമ്പോൾ ഒന്നും  വിഡി സതീശൻ തന്നെ ഫോണിൽ പോലും വിളിക്കാറില്ല എന്ന് നാട്ടകം സുരേഷ് തുറന്നടിച്ചു. 

പ്രതിപക്ഷ നേതാവായ ശേഷം കോട്ടയത്ത് എത്തുമ്പോൾ ഒന്നും  വിഡി സതീശൻ തന്നെ ഫോണിൽ പോലും വിളിക്കാറില്ല എന്ന് നാട്ടകം സുരേഷ് തുറന്നടിച്ചു. 

പ്രതിപക്ഷ നേതാവായ ശേഷം കോട്ടയത്ത് എത്തുമ്പോൾ ഒന്നും  വിഡി സതീശൻ തന്നെ ഫോണിൽ പോലും വിളിക്കാറില്ല എന്ന് നാട്ടകം സുരേഷ് തുറന്നടിച്ചു. 

  • Share this:

കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന കടുത്ത ഗ്രൂപ്പ് ചിലത് വീണ്ടും പുറത്ത്  വരുന്ന സംഭവങ്ങളാണ്  കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയത്ത് നടക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രവർത്തകർ നടത്തിയ പ്രകടനം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ  ഇന്നലെ നടന്ന സിൽവർ ലൈൻ വിരുദ്ധ ജനകീയ ധർണ്ണയിൽ നിന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ വിട്ടുനിന്നത്. ഈ വിഷയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നാട്ടകം സുരേഷ് നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവായ  വിഡി സതീശനെ ഉന്നം വെച്ചാണ്  ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് രംഗത്തുവന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിഡി സതീശൻ തന്നെ വിളിച്ചില്ല എന്ന് നാട്ടകം സുരേഷ് പറഞ്ഞു. ഇപ്പോൾ മാത്രമുള്ള രീതിയല്ല ഇത്. പ്രതിപക്ഷ നേതാവായ ശേഷം കോട്ടയത്ത് എത്തുമ്പോൾ ഒന്നും  വിഡി സതീശൻ തന്നെ ഫോണിൽ പോലും വിളിക്കാറില്ല എന്ന് നാട്ടകം സുരേഷ് തുറന്നടിച്ചു.

മുതിർന്ന നേതാക്കളെല്ലാം തന്നോട് നന്നായി പെരുമാറുന്ന കാര്യവും നാട്ടകം സുരേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എത്തുന്നതിന് രണ്ടു ദിവസം മുൻപ് തന്നെ വിളിക്കുന്ന രീതി ഉണ്ടായിരുന്നു. ഒന്നിലധികം തവണ വിളിച്ച ശേഷം ആണ് രമേശ് ചെന്നിത്തല എത്താറുള്ളത് എന്നും സുരേഷ് പറയുന്നു. കെ മുരളീധരൻ അടക്കം ജില്ലയിൽ നിന്ന് പുറത്തുള്ള നേതാക്കളും തന്നെ ഫോണിൽ ബന്ധപ്പെടാറുണ്ട്.  ജില്ലയിൽനിന്നുള്ള നേതാവാണ് എങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പല കാര്യങ്ങൾക്കു വേണ്ടിയും തന്നോട് സംസാരിക്കാറുണ്ടെന്ന് സുരേഷ് പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാത്തത് ഡിസിസി അധ്യക്ഷ പദവി യുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ആണെന്നും സുരേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടി ആണ് എങ്കിലും  യുഡിഎഫ് ജില്ലാതല യോഗം ബഹിഷ്കരിച്ചതിന് വ്യക്തമായ കാരണം ഉണ്ടെന്നും നാട്ടകം സുരേഷ് പറയുന്നു.  കെപിസിസി ജനറൽ സെക്രട്ടറി ജോസിസെബാസ്റ്റ്യൻ അടക്കമുള്ള ജില്ലയിലെ സതീശൻ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി കൂടിയാണ് സുരേഷിന്റെ വാക്കുകളിൽ ഉള്ളത്.

മരണം ഉണ്ടെന്ന് അറിഞ്ഞാൽ പോകും ചാത്തം ഉണ്ടെന്ന് കേട്ട് പോകുമോ എന്ന മറുചോദ്യമാണ്  പരിപാടി ബഹിഷ്കരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് മറുപടി നൽകിയത്. ഇന്നലെ നടന്ന യോഗത്തിൽ കൃത്യമായ ക്ഷണം ഉണ്ടായിരുന്നില്ല എന്ന് സുരേഷ് പറയാതെ പറയുന്നു. കാരണം പാർട്ടിവേദിയിൽ ഉന്നയിക്കും. ഫ്ലെക്സിൽ പടം വെക്കാത്തത് അല്ല പ്രശ്നത്തിന് കാരണം എന്നും സുരേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അത്തരം പ്രചാരണം നടത്തുന്ന രീതി മോശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് എ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന നാട്ടകം സുരേഷ്  ഇപ്പോൾ കെ സുധാകരൻ അനുകൂലിയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിച്ചെന്ന് വിഡി സതീശൻ പറയുമ്പോഴും പുതിയ ഗ്രൂപ്പുകൾ ശക്തിപ്പെടുന്നതിന്റെ കാഴ്ചയാണ് പുറത്തുവരുന്നത്. പോരുകൾ പരസ്യം ആകാനും കാരണം ഇതുതന്നെ.

First published:

Tags: DCC president, Opposition leader VD Satheesan