• HOME
  • »
  • NEWS
  • »
  • kerala
  • »
  • DCC PRESIDENTS TO BE ANNOUNCED SOON THE LIST WAS HANDED OVER TO RAHUL GANDHI JK TV

ഡി സി സി അധ്യക്ഷന്‍മാരെ വൈകാതെ പ്രഖ്യാപിക്കും; സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറി

എറണാകുളം ഉൾപ്പെടെ ഏതാനും ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ന്യൂഡല്‍ഹി: കേരളത്തിലും ഡൽഹിയിലുമായി നടന്ന ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡി.സി.സി.അധ്യക്ഷന്മാരുടെ സാധ്യത പട്ടിക സംസ്ഥാന നേതാക്കൾ രാഹുൽ ഗാന്ധിക്ക് കൈമാറി. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്നും അധ്യക്ഷൻമാരെ വൈകാതെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, വർക്കിംഗ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി. ടി തോമസ്, ടി. സിദ്ദിഖ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

എറണാകുളം ഉൾപ്പെടെ ഏതാനും ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ പല ജില്ലകളിലും ഒന്നിലധികം പേരുകൾ ഉൾപ്പെടുന്ന പട്ടികയാണ് നൽകിയിട്ടുളളത്. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായി കേന്ദ്രനേതാക്കൾ വീണ്ടും ചർച്ച നടത്തിയേക്കും.

Also Read-CPM| സംസ്ഥാനത്ത് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം വിട്ടകലുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

ഹൈക്കമാന്റ് ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതിയുടെ വിലയിരുത്തൽ, സ്വതന്ത്ര ഏജൻ സിയുടെ  റിപ്പോർട്ട് എന്നിവ കൂടി പരിഗണിക്കും. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കും.

Also Read-കേരളത്തില്‍ ഐ എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ബെഹ്‌റയെ തള്ളി മുഖ്യമന്ത്രി

വെള്ളിയാഴ്ച രാജ്യതലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനുമായും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വർക്കിങ് പ്രസിഡന്റുമാരായ പി.ടി തോമസും ടി സിദ്ദിഖും കൊടിക്കുന്നിൽ സുരേഷും ചർച്ചയിൽ പങ്കെടുത്തു.
Published by:Jayesh Krishnan
First published:
)}