• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

CPM നേതാവും എസ്.ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം; DCP പൂങ്കുഴലി അന്വേഷിക്കും

എസ് ഐ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്ത് വിട്ടത് സംബന്ധിച്ചും അന്വേഷണം നടത്തും.

news18-malayalam
Updated: September 6, 2019, 4:52 PM IST
CPM നേതാവും എസ്.ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം; DCP പൂങ്കുഴലി അന്വേഷിക്കും
sakkeer hussain_SI
  • Share this:
കൊച്ചി: സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ സ്ഥലം എസ്.ഐ അമൃത് രംഗനെ ഫോണിൽ വിളിച്ച് ഭാഷണിപ്പെടുത്തിയെന്ന വിവാദത്തിൽ അന്വേഷണം. എറണാകുളം ഡി.സി.പി പൂങ്കുഴലിയ്ക്കാണ് അന്വേഷണച്ചുമതല.

സി.പി.എം നേതാവ് എസ്.ഐയെ ഭീഷണിപ്പെടുത്തിയോ എന്ന് പരിശോധിക്കുന്നതിനൊപ്പം എസ് ഐ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്ത് വിട്ടത് സംബന്ധിച്ചും അന്വേഷണം നടത്തും.

കുസാറ്റിലെ  സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് ഏരിയാ സെക്രട്ടറി സ്ഥലം എസ്.ഐ ആയ അമൃത് രംഗനെ ഫേണിൽ വിളിച്ചത്.  സംഘർഷ സ്ഥലത്ത് മുഖം നോക്കാതെ പ്രവർത്തിക്കുമെന്നായിരുന്നു എസ് ഐയുടെ മറുപടി.

കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്ന സക്കീർ ഹുസൈന്‍റെ ആവശ്യത്തിന് ടെസ്റ്റ് എഴുതിക്കിട്ടിയ ജോലിയാണെന്നും എസ്.ഐ പറയുന്നതും ഫോൺ സംഭാഷണത്തിലുണ്ട്.

Also Read 'ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല' സിപിഎം നേതാവിന് എസ്.ഐയുടെ മറുപടി



Loading...

 
First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...