തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തൻതോപ്പിൽ നിന്നും കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ ഷൈൻ നിവാസ് ശ്രേയസ് (17), കണിയാപുരം മസ്താൻമുക്ക് വെട്ടാട്ടുവിള വീട്ടിൽ സാജിദ് (19)എന്നിവരാണ് മരിച്ചത്.
പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ പുലർച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
Also Read- ശബരിമല സന്നിധാനത്തു നിന്നും വീണ്ടും രാജവെമ്പാലയെ പിടികൂടി
കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.
ക്രിസ്മസ്സ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും കാണാതായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.