നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കൊടുവായൂരിൽ ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

  പാലക്കാട് കൊടുവായൂരിൽ ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

  ലോറിയിൽ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് നിഗമനം

  Palakkad

  Palakkad

  • Last Updated :
  • Share this:
  പാലക്കാട് കൊടുവായൂരിൽ ലോറിയിൽ തീപിടുത്തത്തെ തുടർന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. ലോറി ക്ലീനർ കൊടുവായൂർ സ്വദേശി കുമാരനാണ് മരിച്ചത്. ലോറിയിൽ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയിൽ നിന്ന്ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്.

  ഇന്നലെ രാത്രി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ആദ്യം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.

  Also Read 'ഇന്നവൻ ഉമ്മറം കാണിച്ചു; നാളെ പിന്നാമ്പുറം കാണിക്കില്ലെന്ന് ആരുകണ്ടു'; അർദ്ധനഗ്നനായി ഹൈക്കോടതി വീഡിയോ കോൺഫറൻസിൽ എത്തുന്ന വിരുതനെ തേടി അഭിഭാഷകർ

  ലോറി ഡ്രൈവറായ കൊടുവായൂർ നെല്ലിക്കോട് സതീഷിൻ്റ വീടിനു സമീപം നിർത്തിയിട്ട ലോറിയാണ് കത്തിയത്. തീ പിടിച്ച ശബ്ദം കേട്ട് സമീപവാസികൾ എത്തി തീ അണച്ചു . ലോറിക്കകത്ത് ഡ്രൈവർ സീറ്റൽ കത്തികരിഞ്ഞ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവർ സതീഷിനെ മൊബൈലിൽ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തത് ആശങ്കക്കിടയാക്കി. എന്നാൽ ഇന്നലെ രാത്രി സഹോദരിയുടെ വീട്ടിൽ പോയ സതീഷ് ഭക്ഷണം കഴിച്ച് മൊബൈൽ ശബ്ദം കുറച്ച് ഉറങ്ങിയതിനാൽ ഫോൺ വന്ന വിവരമറിഞ്ഞില്ല.

  Also Read വെന്‍റിലേറ്റർ പഴയകഥ; 'ജോസ് വന്നാൽ മീനച്ചിലാർ വഴി മാറി ഒഴുകില്ലെന്ന് അറിയാം; എങ്കിലും UDF ദുർബലപ്പെടും': കാനം രാജേന്ദ്രൻ

  ബുധൻ പുലർച്ചക്ക് ഫോൺ വരുന്ന വിവരം സഹോദരി അറിയച്ച ശേഷം തിരിച്ച് വിളിച്ചപ്പോഴാണ് ലോറി കത്തിയ വിവരവും ക്യാബിനിൽ കത്തിയനിലയിൽ ആളെ കണ്ട വിവരവും അറിയുന്നത്. കുമാരനാണ് ലോറിക്കകത്തെന്ന് സതീഷ് പറഞ്ഞപ്പോഴാണ് കത്തികരിഞ്ഞ ആളെ കുറിച്ച് വ്യക്തത വന്നത്. സഹോദരിയുടെ വീട്ടിൽ പോകുന്നതിനു മുമ്പ് കുമാരൻ വന്നാൽ ഭക്ഷണം കൊടുക്കണമെന്നും ലോറിയുടെ താക്കോൽ കൊടുക്കാനും കുടുബക്കാരോട് പറഞ്ഞിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാനൊ താക്കോൽ വാങ്ങാനൊ കുമാരൻ എത്തിയിരുന്നിനില്ല.

  ലോറി ക്യാബിനിലെ വാതിൽ കമ്പി ഉപയോഗിച്ച് തുറന്നായിരിക്കും കുമാരൻ അകത്ത് കടന്നതെന്ന് കരുതുന്നു. ദീർഘദൂരം പോകുന്ന ലോറിയായതിനാൽ ഭക്ഷണം പാകം ചെയ്യാൻ ചെറിയ പാചക വാതക സിലിണ്ടും സ്റ്റൗവും ലോറിക്കകത്തുണ്ട്. ചായ വെക്കാനുള്ള് ശ്രമത്തിനിടെ തീ പടർന്ന് വാതിൽ തുറക്കാൻ കഴിയാതെ കുമാരൻ കത്തി കരിഞ്ഞതാണെന്ന് സംശയിക്കുന്നു. കൊടുവായൂർ നെല്ലിച്ചോട് മുഹമ്മദലി 15 ദിവസം മുമ്പ് വാങ്ങിയതാണ് ലോറി.
  Published by:user_49
  First published:
  )}