നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴക്കോട്ടിട്ട് ബൈക്കിലിരുന്ന് മരിച്ച നിലയിൽ; കവളപ്പാറയെ കരളലിയിച്ച് പ്രിയദർശന്റെ ജഡം കണ്ടെത്തി

  മഴക്കോട്ടിട്ട് ബൈക്കിലിരുന്ന് മരിച്ച നിലയിൽ; കവളപ്പാറയെ കരളലിയിച്ച് പ്രിയദർശന്റെ ജഡം കണ്ടെത്തി

  ബൈക്കിൽ നിന്ന് മറിഞ്ഞ് പോലും വീഴാൻ പറ്റാത്ത തരത്തിൽ പ്രിയദർശൻ മണ്ണിനടിയിൽ പുതഞ്ഞ് പോവുകയായിരുന്നു.

  kavalappara

  kavalappara

  • Share this:
   മലപ്പുറം: ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്നവർക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകൾ. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും.

   also read: വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു; രക്ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

   കോട്ടക്കുന്നിൽ ഒന്നര വയസുകാരൻ മകൻ ധ്രുവനെ മരണത്തിൽപ്പോലും വിട്ടു പിരിയാത്ത തരത്തിൽ ഗീതു എന്ന അമ്മയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെയാണ് ഹൃദയഭേദകമായ മറ്റൊരു കാഴ്ചയ്ക്ക് തെരച്ചിൽ നടത്തുന്നവർക്ക് സാക്ഷിയാകേണ്ടി വന്നത്.

   കവളപ്പാറ താന്നിക്കൽ സ്വദേശി പ്രിയദർശന്റെ മൃതദേഹം കണ്ടെത്തുമ്പോഴായിരുന്നു ഇത്. സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന നിലയിലായിരുന്നു പ്രിയദർശന്റെ മൃതദേഹം. തിങ്കളാഴ്ചയാണ് പ്രിയദർശന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കിൽ നിന്ന് മറിഞ്ഞ് പോലും വീഴാൻ പറ്റാത്ത തരത്തിൽ പ്രിയദർശൻ മണ്ണിനടിയിൽ പുതഞ്ഞ് പോവുകയായിരുന്നു.

   ഉരുൾപൊട്ടലുണ്ടായ ദിവസം തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്നു പ്രിയദർശൻ. ഇതിനിടയിൽ അമ്മയോട് എന്തോ പറയാനാണ് വീട്ടിലേക്കെത്തിയത്. അപ്പോഴാണ് ദുരന്തം ഉണ്ടായത്. പ്രിയദർശർശന കൂടാതെ അമ്മയും അമ്മയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. പ്രിയദർശന്റെ അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.
   First published:
   )}