HOME » NEWS » Kerala » DEAD BODY MISTAKENLY RELEASE AT KOZHIKODE MEDICAL COLLEGE

കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന് മൃതദേഹം മാറി നൽകി; വിവരം അറിഞ്ഞത് സംസ്ക്കാരത്തിനു ശേഷം

പുരുഷന്‍റെ മൃതദേഹത്തിനു പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് കുന്ദമംഗലത്തുനിന്ന് എത്തിയവർക്ക് വിട്ടു നൽകിയത്...

News18 Malayalam | news18-malayalam
Updated: May 16, 2021, 10:46 PM IST
കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന് മൃതദേഹം മാറി നൽകി; വിവരം അറിഞ്ഞത് സംസ്ക്കാരത്തിനു ശേഷം
sundaran_death
  • Share this:
കോഴിക്കോട്: മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹം മാറി നൽകി. വിവരം അറിഞ്ഞത് സംസ്ക്കാരത്തിന് ശേഷം. പുരുഷന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം. കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹമാണ് മാറി സംസ്കരിച്ചത്. കുന്ദമംഗലം പാണരുകണ്ടിയിൽ സുന്ദരന്‍റെ (62) മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ(76) മൃതദേഹമായിരുന്നു. സുന്ദരന്‍റെ ബന്ധുക്കൾ മൃതദേഹം ഞായറാഴ്ച രാവിലെ സംസ്കരിക്കുകയും ചെയ്തു.

കൗസല്യയുടെ മൃതദേഹം ബന്ധുക്കൾ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുന്ദരന്‍റെ മൃതദേഹമാണ് മാറിയതെന്ന് മനസ്സിലായത്.

അപ്പോഴേക്കും കൗസുവിന്‍റെ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. തെറ്റ് പറ്റിയെന്നും, സുന്ദരന്‍റെ മൃതദേഹം സ്വന്തം ചെലവില്‍ തിങ്കളാഴ്ച സംസ്‌കരിക്കാന്‍ ഏര്‍പ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. എച്ച്‌ ഐ മാര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്ബോല്‍ മാറിയതാണ് എന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്‍ പറയുന്നത്.

ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കൗസല്യ മരണപ്പെട്ടത്. മരിച്ചതിന് ശേഷമാണ് സുന്ദരന്‍റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. മോർച്ചറിൽ വെച്ചാണ് മൃതദേഹം മാറിയത്.

Also Read- 'അമ്മേ എനിക്കൊരു മാസ്ക് താ... ഞാൻ എം.എൽ.എയെ ഒന്ന് കാണട്ടേ'; കുഞ്ഞു സൗരവിന് സല്യൂട്ട് നൽകി നിയുക്ത MLA

20 ലധികം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കിടയിലാണ്​ സംഭവം. കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂണ്‍ ആയിരുന്നു​ പാണരുകണ്ടിയില്‍ സുന്ദരന്‍ (62). ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൃതദേഹം മാറി നൽകിയത് വിവാദമായിരുന്നു.
Published by: Anuraj GR
First published: May 16, 2021, 10:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories