നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

  Kerala Rains | കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

  രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി

  രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി

  രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി

  • Share this:
   കോട്ടയം: ഇന്നലെ പകൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാഞ്ഞിരപ്പള്ളി (Kanjirappally) പട്ടിമറ്റം സ്വദേശി രാഘവൻ്റെ ഭാര്യ രാജമ്മയുടെ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തി. പട്ടിമറ്റം കല്ലോലിൽ ചെക്ക്ഡാമിലാണ് മൃതദേഹം കണ്ടത്. പ്രദേശവാസിയായ ഷെഫിൻ പുതുപ്പറമ്പിൽ ആണ് ഡാമിലെ ചെളിയിൽ സ്ത്രീയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

   അതേസമയം, കൂട്ടിക്കലിൽ (Koottickal) ഉരുൾപൊട്ടലിൽ (landslide) മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടു കൂടി ഈ പ്രദേശത്തു മരിച്ചവരുടെ എണ്ണം ഏഴായി സ്ഥിരീകരിച്ചു. അൽപ്പം മുൻപ് ഓലിക്കൽ ഷാലറ്റിന്റെ (29) മൃതദേഹം കണ്ടെത്തിയിരുന്നു.

   കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ും മീനച്ചിൽ താലൂക്കിൽ 13ും ക്യാമ്പുകൾ തുറന്നു. കോട്ടയം ജില്ലയിൽ വൈദ്യുതി വിതരണം താറുമാറായ അവസ്ഥയിലാണ്.

   ഇടുക്കി കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആറ് പേർ മണ്ണിനടിയിലായി. പൂവഞ്ചിയിൽ അഞ്ച് പേരെയും മുക്കുളത്ത് ഒരാളെയുമാണ് കാണാതായത്. ഇടുക്കി പൂവഞ്ചിയിൽ നാല് വീടുകൾ ഒഴുകിപ്പോയി. പതിനേഴ് പേരെ രക്ഷപ്പെടുത്തി. കല്ലുപുരയ്ക്കൽ നസീറിന്റെ കുടുംബമാണ് മണ്ണിനടിയിൽ കുടുങ്ങിയത്.

   വീടിനു മുകളിൽ മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

   തിരുവനന്തപുരം: മുടവൻമുകൾ പാലസ് റോഡിൽ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്. വീട് പൂർണമായും തകരുകയും അതിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23) ജിതിൻ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

   ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോൺക്രീറ്റും മണ്ണും നീക്കം ചെയ്തും കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.

   തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സജിത്ത് എസ്.റ്റി., നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും ചാക്ക നിലയത്തിൽ നിന്നുള്ള ഒരു ക്രൂവും രക്ഷാപ്രവർത്തനം നടത്തി. ഇന്ന് 12.45നാണ് സംഭവം. രണ്ടേകാൽ മണിയോടുകൂടി രക്ഷാപ്രവർത്തനം പൂർത്തിയായി.

   Summary: Dead body of a missing woman from Kanjirappally traced near a checkdam. Whereas death toll in Koottickal rose to seven
   Published by:user_57
   First published:
   )}