• HOME
  • »
  • NEWS
  • »
  • kerala
  • »
  • Newborn baby found dead |ഭാരതപ്പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Newborn baby found dead |ഭാരതപ്പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെറുതുരുത്തി: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ (Newborn baby) മൃതദേഹം (dead body) കണ്ടെത്തി. ചെറുതുരുത്തി തടയണയില്‍ തട്ടിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്റേതെന്ന് കരുതുന്ന നാല് ദിവസം പഴക്കമുളള മൃതദേഹമാണ് കണ്ടെത്തിയത്.

    തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്.

    ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.

    Also read: Accident |പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന വാനിലിടിച്ചു; പത്തുവയസുകാരന് ദാരുണാന്ത്യം

    Accident Death| മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു മരിച്ചു

    കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ (Railway Station) പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. ഇതു കണ്ട് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മകൾക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകിട്ട് 4.30ഓടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

    കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായ അൻസയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

    ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അൻസയും പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
    Published by:Sarath Mohanan
    First published: