തിരുവനന്തപുരം: വർക്കല (Varakala) ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല ഞെക്കാട് സ്വദേശി ലിജിനിനെ ഇന്നലെ രാത്രി 8.45 ഓടെയാണ് കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ലിജിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കാണാൻ കഴിയാത്തതോടെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് ചക്ക ഇടുന്നതിനിടെ തലയിൽ വീണ് 35കാരി മരിച്ചു
ചെല്ലഞ്ചിയിൽ കഴിഞ്ഞ ദിവസം ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്.
ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയിൽ ഒരു സർജറി നടത്തിയെങ്കിലും നില ഗുരുതരമായി തുടർന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
വിദേശത്തായിരുന്ന ഭർത്താവ് ബിനുകുമാർ നാട്ടിലെത്തി കുടുബവുമായി സന്തോഷത്തോടെ കഴിയുന്നതിനിടയാണ് ഈ അത്യാഹിതം സംഭവിച്ചത്പത്താം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കൾ.
തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം; ചികിത്സയിലിരിക്കെ മരിച്ചത് 38കാരി
തിരുവനന്തപുരം ജില്ലയിൽ വീണ്ടും ചെള്ളുപനി മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിത (38) ആണു മരിച്ചത്. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കേസാണിത്.
ഈ മാസം ആറിനാണ് പനിയെ തുടർന്ന് സുബിത നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്ക് പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു.
വര്‍ക്കല ചെറുന്നിയൂർ പന്തുവിള സ്വദേശിനിയായ പത്താംക്ലാസുകാരി അശ്വതി കഴിഞ്ഞയാഴ്ച ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.