• HOME
  • »
  • NEWS
  • »
  • kerala
  • »
  • DEAD BODY OF AMAL KRISHNA MISSING FOR SIX MONTHS FROM THRISSUR FOUND A HOUSE CLOSED FOR MORE THAN 15 YEARS

ആറുമാസം മുൻപ് കാണാതായ 17കാരന്റെ മൃതദേഹം 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിൽ

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടിൽ ആരും കയറിയിട്ടില്ല.

അമൽ

അമൽ

  • Share this:
    തൃശൂർ: അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയശേഷം കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം നാലു കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. ആറുമാസം മുൻപു കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എ ടി എം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തി. സിം കാർഡ് ഒടിച്ചു മടക്കിയ നിലയിലും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോൺ നമ്പറും വിലാസവും എഴുതിയിരുന്നു. ഇത് അമൽ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.

    തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടിൽ ആരും കയറിയിട്ടില്ല. ഹോട്ടൽ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. അമലിന്റെ വീട്ടിൽനിന്ന് 10 കിലോമീറ്ററിനുള്ളിലാണ് ഈ വീട്.

    Also Read- വിരുന്നിനായി സഹപ്രവർത്തകയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; മദ്യം കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചു

    കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്. ‍‌മരിച്ചത് അമൽ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.

    Also Read- യുവതിയടക്കം മൂന്നുപേര്‍ അതിമാരക മയക്കുമരുന്നുമായി പിടിയില്‍; രണ്ടു പേര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരെന്ന് എക്‌സൈസ്

    പ്രവാസിയായ ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയുമായ അമലിനെ മാർച്ച് 18നാണ് കാണാതായത്. എടിഎം കാർഡിന് തകരാർ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അതു പരിഹരിക്കാൻ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.

    Also Read- വാട്‌സാപ്പ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള കൊലപാതകം എല്ലാ പ്രതികളും പിടിയില്‍

    സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാട് തീർത്ത് അമ്മ അടുത്ത ബാങ്കിലേക്ക് പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകൾക്ക് മുൻപ് അമലിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണയായി 10,000 രൂപ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷൻ വഴി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഓൺലൈൻ ഗെയിമിനായി പണം ചെലവാക്കിയതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
    Published by:Rajesh V
    First published:
    )}