നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ കുട്ടിയാനയുടെ ജഡം; മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതാകാമെന്ന് നിഗമനം

പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അറിയിച്ചു

News18 Malayalam | news18-malayalam
Updated: September 22, 2020, 10:55 PM IST
നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ കുട്ടിയാനയുടെ ജഡം; മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതാകാമെന്ന് നിഗമനം
പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അറിയിച്ചു
  • Share this:
നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ  കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപുഴയിൽ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകൾക്കിടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാന ക്കുട്ടിയുടെ ജഡം കിടന്നിരുന്നത്. ആളുകൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥലമായതിനാൽ  ഫയർഫോഴ്സിന്റെ സഹായതോടെ ആണ് ജഡം പുറത്തെടുത്തത്.പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇൻ ചാർജ് സജീവൻ പറഞ്ഞു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപാച്ചിൽ കാഞ്ഞിരപ്പുഴയിൽ കാട്ടാന കുട്ടി അകപ്പെട്ടതാണെന്നാണ് വനം വകുപ്പ് കരുതുന്നത്.
Published by: Asha Sulfiker
First published: September 22, 2020, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading