തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പൊലീസ്, ഫയര്‍ഫോഴ്സ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിയും അമലിനായി തെരച്ചിൽ നടത്തിയിരുന്നു.
Last Updated :
Share this:
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി അമൽ പച്ചാടിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് അമൽ. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അമലും സുഹൃത്ത് സറബ്ജോതി സിങ്ങുമാണ് ഒഴുക്കിൽപ്പെട്ടത്. സറബ്ജോതി സിങ്ങിനെ അപ്പോൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി പവര്‍ ഹൗസിന് സമീപം പുഴയിലെത്തിയിരുന്നത്.
ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇവര്‍ വയനാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തുഷാരഗിരിയിലെത്തിയത്. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.
കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്സ്, സ്കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തെരച്ചിൽ നടത്തിയിരുന്നു.
Heart Attack | പത്താം ക്ലാസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന് അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഷിജിയാണ് അരുൾ വിമലിന്റെ അമ്മ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.