news18
Updated: July 20, 2019, 6:42 PM IST
paulose
- News18
- Last Updated:
July 20, 2019, 6:42 PM IST
കൊച്ചി: ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം വരിക്കോലി പള്ളിയില്‍ രഹസ്യ ശവസംസ്കാരം നടത്തി. യാക്കോബായ വിഭാഗക്കാരനായ പിസി പൗലോസിന്റെ മൃതദേഹമാണ് പള്ളിയ്ക്ക് പിന്‍വശത്തുകൂടി എത്തിച്ച് സംസ്കരിച്ചത്.
യാക്കോബായ വിഭാഗക്കാരനായ പൗലോസിന്റെ മൃതദേഹം പള്ളി ഗേറ്റിലൂടെ അകത്ത് കടത്താന്‍ പള്ളി ഭരിയ്ക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗം അനുവദിച്ചില്ല. തുടര്‍ന്ന് ഗേറ്റിന് സമീപത്തൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്നാണ് പള്ളിയ്ക്ക് പിന്‍വശമുള്ള റബര്‍തോട്ടത്തിലൂടെ മതിലുകടന്നെത്തി മൃതദേഹം സംസ്കരിച്ചത്.
Also Read: സഭാതർക്കം: വയോധികയുടെ മൃതദേഹം പള്ളി സെമിത്തേരിക്ക് പുറത്ത് സംസ്കരിക്കും
നേരത്തെ രഹസ്യമായി സെമിത്തേരിയില്‍ കടന്ന യാക്കോബായവിഭാഗം മൃതദേഹം അടക്കുന്നതിനുള്ള കുഴി തീര്‍ത്തിരുന്നു. നേരത്തെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വരിക്കോലി പള്ളിയില്‍ യാക്കോബായ വിഭാഗക്കാരന്റെ മൃതദേഹം സംസ്കരിച്ചിരുന്നു.
First published:
July 20, 2019, 6:41 PM IST