• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്; വിജയം സുനിശ്ചിതമെന്ന് ഡീൻ

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്; വിജയം സുനിശ്ചിതമെന്ന് ഡീൻ

ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് കോൺഗ്രസ് സ്ഥാനാർഥിയാകും

ഡീൻ കുര്യാക്കോസ്

ഡീൻ കുര്യാക്കോസ്

  • Share this:
    കൊച്ചി: ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇടുക്കിയിൽ വിജയം സുനിശ്ചിതമാണെന്ന് ഡീൻ കുര്യാക്കോസ് ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. സിറ്റിംഗ് എം.പിയും ഇടത് സ്വതന്ത്രനുമായ ജോയ്സ് ജോർജാണ് ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ എതിരാളി. 2014ൽ ജോയ്സ് ജോർജിനോട് ഡീൻ കുര്യാക്കോസ് പരാജയപ്പെട്ടിരുന്നു.

    വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ഡീൻ കുര്യാക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡീൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്നു. 2009-2010 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീൻ 2010 മുതൽ 13 വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡന്‍റ് ആയിരുന്നു. 2013 ജൂൺ മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീൻ കുര്യാക്കോസ്.

    കെ.വി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡൻ കോൺഗ്രസ് സ്ഥാനാർഥി

    യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ യുവകേരള യാത്ര നടത്തിയിരുന്നു.

    First published: