• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING നാലു വയസുകാരി മരിച്ചത് അമ്മയുടെ മർദ്ദനം മൂലമല്ല; നിമോണിയയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

നിമോണിയയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ  കണ്ടെത്തൽ.

news18-malayalam
Updated: October 6, 2019, 7:20 PM IST
BREAKING നാലു വയസുകാരി മരിച്ചത് അമ്മയുടെ മർദ്ദനം മൂലമല്ല; നിമോണിയയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് അമ്മയുടെ മർദ്ദനം മൂലമല്ലെന്ന് പ്രാഥമിക നിഗമനം. നിമോണിയയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ  കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ
അച്ഛനെയും അമ്മയെയും നോട്ടീസ് നല്‍കി വിട്ടയയ്ക്കും.

ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണു മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ്  വീട്ടില്‍വച്ചു മര്‍ദനമേറ്റത്തിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയതു. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയെന്ന് അമ്മ പറഞ്ഞതായി  പിതൃസഹോദരിയും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.  രാവിലെ ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ കമ്പു കൊണ്ടു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. രാവിലെ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് കുട്ടി രക്തം ഛര്‍ദിച്ചതായാണു വിവരം. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Also Read കൊല്ലത്ത് നാലു വയസുകാരി മരിച്ചു; അമ്മയുടെ മർദനമേറ്റിരുന്നുവെന്ന് കണ്ടെത്തല്‍

First published: October 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...