കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ആറു വയസ്സുകാരന്റെ മരണം; നാലു കുട്ടികള്‍ക്കെതിരെ കൊലകുറ്റം ചുമത്തി

കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സൂപ്രണ്ടിനെ സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

News18 Malayalam | news18-malayalam
Updated: February 12, 2020, 6:56 AM IST
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ആറു വയസ്സുകാരന്റെ മരണം; നാലു കുട്ടികള്‍ക്കെതിരെ കൊലകുറ്റം ചുമത്തി
kozhikode
  • Share this:
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു കുട്ടികള്‍ക്കെതിരെ പൊലീസ് കൊലകുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മറ്റ് കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കുട്ടികളുടെ മാനസിക നിലയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വാങ്ങും. തുടര്‍ന്ന് നിയമോപദശം തേടിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. അതേസമയം, സ്ഥാപനത്തില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

Also read: AAP എംഎൽഎക്ക് നേരെ വധശ്രമം: ഒപ്പമുണ്ടായിരുന്ന പ്രവർത്തകൻ കൊല്ലപ്പെട്ടു

ഇതിനിടയില്‍ കേന്ദ്രത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടനെ സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തലക്കേറ്റ പരുക്കാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാത്രിയില്‍ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ മര്‍ദനമേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം പതിനെട്ടുവയസുള്ള ആളെ പാര്‍പ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെനാണ് ആരോപണം.
First published: February 12, 2020, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading