നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അയ്യപ്പ ഭക്തന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

  അയ്യപ്പ ഭക്തന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

  • Last Updated :
  • Share this:
   പത്തനംതിട്ട: ശബരിമലയിൽ നിന്നും മടങ്ങുന്നതിനിടെ മരിച്ച നിലയിൽ കാണപ്പെട്ട പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ശിവദാസന്റെ മരണകാരണം രക്തസ്രാവത്തെ തുടർന്നാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തസ്രാവം ഉണ്ടായത് തുടയെല്ല് പൊട്ടിയിട്ടാണെന്നും ഉയർന്ന സ്ഥലത്ത് നിന്ന് വീണത് കൊണ്ടാവാം തുടയെല്ല് പൊട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

   ശബരിമല സംഘർഷങ്ങളുടെ ദൃശ്യങ്ങൾ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി

   തുടയെല്ല് രണ്ടായി പൊട്ടി മാറിയിരുന്നു. മൃതദേഹത്തിന് ഒരാഴ്ചക്ക് മേൽ പഴക്കമുണ്ട്. ശരീരത്ത് മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ വിവരമില്ല. വിഷം ഉള്ളിൽ ചെന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

   ഉയരത്തിൽ നിന്നുള്ള വീഴ്ച കൊണ്ടോ അപകടം കൊണ്ടോ തുടയെല്ല് പൊട്ടാം. മുഖം ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളും പൂർണമായും അഴുകിയ നിലയിലായിരുന്നു. ഡോ സന്തോഷ് ജോയ്, ജിജു വി.എസ് എന്നിവരാണ് പോസ്റ്റ്മോർട്ട് നടത്തിയത്.
   First published:
   )}