തിരൂർ: ദേശീയപാതയിൽ മരം മുറിക്കവേ പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വനംവകുപ്പ് നടപടി കൃത്യമായ സ്വീകരിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രൻ. കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ദേശാടനപ്പക്ഷികൾ പുതിയ സങ്കേതം തേടുന്നതിന് സാവകാശം നൽകാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പക്ഷികൾ ചത്ത സംഭവം ക്രൂരകൃത്യമായിപ്പോയെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേയും നടപടിയുണ്ടാകുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read- ദേശീയപാത വികസനത്തിന് മരം മുറിച്ച് നൂറിലധികം പക്ഷികൾ ചത്തു വീണ സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി
പക്ഷികളെ പറത്തിവിടാതെ മരംമുറിച്ച് നൂറുകണക്കിന് പക്ഷികളാണ് ചത്തത്. ഇതിൽ മരംമുറിച്ചവർക്കും കരാറുകാരനുമെതിരെ കേസെടുത്തിരുന്നു. വാർത്ത പുറത്തു വന്നതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു.
Also Read- ഇടുക്കി മാങ്കുളത്ത് നാട്ടുകാർ പുലിയെ തല്ലിക്കൊന്നു; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
മലപ്പുറം വികെ പടിയിൽ ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി പുളിമരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതുമാറ്റിയതോടെയാണ് മരത്തിൽ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികൾ ചത്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
മരം പെട്ടെന്ന് വീണതോടെ കുറേ പക്ഷികൾ പറന്ന് രക്ഷപ്പെട്ടെങ്കിലും കുറേയധികം പക്ഷികൾ താഴെ വീണ് ചത്തു. കൂടുകളിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് കൂടുതലും ചത്തത്. വൻമരം പെട്ടെന്ന് നിലംപതിച്ചതോടെ പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും നിരവധി പക്ഷികൾ മരത്തിനിടയിൽ ചത്ത് വീണതും ദാരുണമായ കാഴ്ച്ചയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.