നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Shahla Sherin's Death: അധ്യാപകർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകാൻ മന്ത്രിയുടെ നിർദ്ദേശം

  Shahla Sherin's Death: അധ്യാപകർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകാൻ മന്ത്രിയുടെ നിർദ്ദേശം

  സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു

  shahla

  shahla

  • Share this:
   തിരുവനന്തപുരം: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് വകുപ്പ്  മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കി.

   വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റ പശ്ചാത്തലത്തില്‍ എല്ലാ സ്‌കൂളുകളിലും തദ്ദേശ ഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തിര പിടിഎ യോഗങ്ങള്‍ നടത്താനും പരിസര ശുചീകരണം ഉള്‍പ്പെടെ ആവശ്യമായ  പ്രവര്‍ത്തികള്‍ നടത്താനും നിര്‍ദ്ദേശിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

   ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്‌പെന്‍ഷന്‍. സ്കൂൾ പിടിഎ പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷിനെ ചുമതലപ്പെടുത്തി.

   പ്രിൻസിപ്പൽ എ.കെ കരുണാകരൻ, വൈസ്പ്രിൻസിപ്പൽ കെകെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

   ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടർക്ക് നൽകിയ  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

   Also Read ബാലാവകാശ കമ്മീഷൻ കേസെടുത്തു

   ഡിഎംഒ നടത്തിയ  പ്രാഥമികാന്വേഷണത്തില്‍വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ആഭ്യന്തര വിജിലന്‍സിനെ അന്വേഷണം ഏൽപ്പിച്ചത്.

   സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

   Also Read ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ച: മുല്ലപ്പള്ളി
   First published: