നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജമദ്യമല്ല; ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽ ചെന്ന്

  വ്യാജമദ്യമല്ല; ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽ ചെന്ന്

  ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42), ചന്തക്കുന്നിൽ ചിക്കൻ സെന്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) എന്നിവരാണ് ചാരായമെന്ന് കരുതി വിഷദ്രാവകം കഴിച്ചത്.

  • Share this:
  തൃശൂർ (Thrissur) ഇരിങ്ങാലക്കുടയിൽ (Irinjalakuda) രണ്ടു പേർ മരിച്ചത് ഫോർമാലിൻ (Formalin) ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾക്ക് അടക്കം ഇത് ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആരെങ്കിലും മനഃപൂർവ്വം നൽകിയതാണോ എന്ന് അന്വേഷിക്കും. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42), ചന്തക്കുന്നിൽ ചിക്കൻ സെന്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ ജോസ് മകൻ നിശാന്ത് (43) എന്നിവരാണ് ചാരായമെന്ന് കരുതി വിഷദ്രാവകം കഴിച്ചത്.

  തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയിൽ വച്ച് ഇരുവരു മദ്യപിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ നിശാന്ത് ബൈക്കിൽ നിന്ന് കുഴഞ്ഞു വീണു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.

  നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസിന് ലഭിച്ചിരുന്നു . ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടങ്ങി.

  പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്

  പാലക്കാട് പത്തു വയസ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമത്തിന് (Rape) ഇരയാക്കിയ പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലായ എഴുവന്തല സ്വദേശി കക്കാട്ടിരി ആനന്ദിനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി.

  2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് അനേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ്. കേസിൽ പ്രൊസീക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.

  ഇതിന് പുറമെ പാലക്കാട് പോക്സോ കോടതിയിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 52 വയസ്സുകാരന് നാലുവർഷം കഠിനതടവും 25000രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവനുഭവിക്കണം.

  2017- ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ വിളച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ. ഹരിപ്രസാദ് കുറ്റപത്രം തയ്യാാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.
  Published by:Rajesh V
  First published:
  )}