HOME /NEWS /Kerala / Kannur | പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയായ BJP പ്രവര്‍ത്തകന്റെ വരാന്തയില്‍ റീത്തും ചന്ദനത്തിരിയും

Kannur | പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയായ BJP പ്രവര്‍ത്തകന്റെ വരാന്തയില്‍ റീത്തും ചന്ദനത്തിരിയും

വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്.

വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്.

വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്.

  • Share this:

    കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി(BJP) പ്രവര്‍ത്തകന്റെ വീട്ടു വരാന്തയില്‍ റീത്തും(Wreath) ചന്ദനത്തിരിയും(Agarbatti) . ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് ഇന്നലെ അര്‍ധ രാത്രിയില്‍ റീത്തും ചന്ദനത്തിരികളും വച്ചത്. പുന്നോല്‍ വധക്കേസ് പ്രതിയായ ഇയാള്‍ നിലവില്‍ റിമാന്റിലാണ്. വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്.

    പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ മറ്റൊരു പ്രതിയായ നിജില്‍ ദാസിനെ രണ്ടു ദിവസം മുന്‍പാണ് പിണറായി പാണ്ടീകപ്പീടികയില്‍ നിന്നും പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിജില്‍ ഒളിവില്‍ താമസിച്ചത്.

    Also Read-Silverline| 'തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്; ആരാണീ ജോസഫ് സി മാത്യു?': കോടിയേരി ബാലകൃഷ്ണൻ

    പിണറായി എസ്‌ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്. പുലര്‍ച്ചെ 3.30 നാണ് നിജില്‍ ദാസിനെ പോലീസ് പിടികൂടുന്നത്. നിജില്‍ ദാസിനെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    ഒളിവില്‍ പോകാന്‍ ഇയാളെ സഹായിച്ച രേഷ്മ എന്ന അധ്യാപികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എന്‍. രേഷ്മയെ കേസില്‍ പതിനഞ്ചാം പ്രതിയാക്കിയാണ് ന്യൂമാഹി പൊലീസ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

    Also Read-അജ്ഞാതര്‍ ഒരേ സമയം നാല് ആംബുലന്‍സുകള്‍ കോട്ടയത്ത് വിളിച്ചുവരുത്തി; സാമ്പത്തിക തട്ടിപ്പിനെന്ന് സംശയം

    കഴിഞ്ഞ ഫെബ്രുവരി 21നാണ് പുന്നോല്‍ ഹരിദാസന്‍ കൊലചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ നിഖിലിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് പങ്ക് വ്യക്തമായത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസില്‍ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

    First published:

    Tags: Bjp, Kannur