തിരുവനന്തപുരം: ആർ എം പി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരേ പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നാണ് ഭീഷണി കത്ത് ലഭിച്ചത്. ഭരണം പോയാലും തരക്കേടില്ല ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന് കത്തിൽ പറയുന്നു.
ഒറ്റുകാരിയെന്നല്ലാതെ മറ്റെന്തു വിളിക്കാൻ. ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല മറ്റേതോ ഗൂഢ ശക്തികൾ. മുഖ്യമന്ത്രിയെയും സർക്കാരിനെയും ഇനിയും കുറ്റപ്പെടുത്തിയാൽ സൂക്ഷിക്കുകയെന്ന് ഭീഷണിക്കത്തിൽ പറയുന്നു. സംഭവത്തിൽ കെകെ രമ ഡിജിപിയ്ക്ക് പരാതി നൽകി.
കോണ്‍ഗ്രസ് നേതാക്കൾക്കെതിരെയും കത്തിൽ ഭീഷണിയുണ്ട്. സതീശനും മുരളീധരനും വേണുഗോപാലുമൊക്കെ സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ? നിങ്ങൾക്ക് വച്ചിട്ടുണ്ടെന്നും നമുക്കപ്പോൾ കാണാമെന്നും കത്തിൽപറയുന്നുണ്ട്. പയ്യന്നൂര്‍ സഖാക്കൾ എന്ന പേരിലാണ് ഭീഷണിക്കത്ത്.
'ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നു'; കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താൻ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാൽ ഇതിൽ ഒരു എംഎൽഎയുടെ വോട്ട് മൂല്യം കുറച്ചാണ് സിൻഹയ്ക്ക് ലഭിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.