നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| മലപ്പുറത്ത് ഓട്ടോറിക്ഷാ താഴ്ചയിലേക്ക് പതിച്ചുള്ള അപകടം; മരണം നാലായി

  Accident| മലപ്പുറത്ത് ഓട്ടോറിക്ഷാ താഴ്ചയിലേക്ക് പതിച്ചുള്ള അപകടം; മരണം നാലായി

  നാലു കുട്ടികള്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

  • Share this:
   മലപ്പുറം: മഞ്ചേരി (Manjeri) ആനക്കയം വള്ളിക്കാപറ്റ പൂങ്കുടിൽ മനക്ക്​ സമീപം സിദ്ദീഖിയ റോഡിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാലു കുട്ടികള്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

   ഖൈറുന്നീസയുടെ മക്കളായ അഫ്നാസ് (9), അബിൻഷാൻ (7), ഉസ്മാ​ന്റെ മക്കളായ നിഷാദ് (11), നിഷാൽ (8) എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഹസൻകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിക്കുകയായിരുന്നു.

   ഇന്ന് ഉച്ചക്ക് 12.30ഓടെ വെള്ളിലയിലുള്ള ബന്ധുവീട്ടിലേക്ക് സൽക്കാരത്തിനായി പോകുന്നതിനിടെയാണ് അപകടം. ഇടുങ്ങിയ റോഡിൽ വളവ് തിരിഞ്ഞുവന്ന ഓട്ടോ നിയന്ത്രണംവിട്ട്​ 20 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു.

   ഹസൻകുട്ടിയുടെ ഭാര്യ അയിഷാബി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആസ്യ. മക്കൾ: ആഷിക് ബാബു, ഷഫീക് ലാൽ.

   എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു

   തിരുവനന്തപുരം സ്വദേശികളായ തോമസു കുട്ടിയും (75) ശാന്തമ്മ തോമസും (71) ആണ് മരിച്ചത്. കൊട്ടാരക്കര വാളകം എം എൽ എ ജംഗ്ഷന് സമീപം എതിർ ദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കൊട്ടാരക്കര ഭാഗത്തേക്ക്‌ വരികയായിരുന്ന വാഗണർ കാറും വാളകത്തേക്ക് പോയ ലോറിയുമാണ് പുലർച്ചെ 6:30 ന് അപകടത്തിൽ പെട്ടത്.

   ഇടിയുടെ ആഘാദത്തിൽ കാറി ലുണ്ടായിരുന്ന വൃദ്ധ ദമ്പതികൾ തൽക്ഷണം മരിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. വാളകം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മൃതശരീരങ്ങൾ കാറിനുള്ളിൽ നിന്നും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു.

   Also Read- Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് കളക്ടർ; രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ
   Published by:Rajesh V
   First published:
   )}