മലപ്പുറം: കാളികാവിൽ പുഴയിലിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപീടിക സ്വദേശികളായ യൂസഫ്, ജുവൈരിയ ഏഴ് മാസം പ്രായമായ അബീഹാ എന്നിവരാണ് മരിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം.
കാളികാവ് കല്ലാംമൂലയിൽ ചിങ്കകല്ല് വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലങ്കോടുള്ള ബന്ധു വീട്ടിലെത്തിയ പത്തംഗ സംഘമാണ് ചിങ്കക്കല്ലിലെത്തിയത്. ഇതിൽ പുഴയിലിറങ്ങിയ അഞ്ചു പേർ അപകടത്തിൽ പെടുകയായിരുന്നു.
പെട്ടന്ന് ഉണ്ടായ മലവെള്ളപാച്ചിലിൽ ജലനിരപ്പുയർന്നതാണ് അപകട കാരണം. വേങ്ങര പറമ്പില്‍പീടികയിലെ യൂസുഫ്, സഹോദര ഭാര്യ ജുവൈരിയ, യൂസഫിന്റെ എഴു മാസം പ്രായമായ കുഞ്ഞു അബീഹാ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യൂസുഫിന്റെ ഭാര്യ ഷഹീദ, ജുവൈരിയയുടെ മകന് മുഹമ്മദ് അക്ബല് എന്നിവരെ രക്ഷപെടുത്തി. മൃതദേഹങ്ങൾ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.