• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുളിങ്കുന്ന് പടക്കനിർമാണ ശാലയിലെ തീപിടിത്തം; മരണം മൂന്നായി

പുളിങ്കുന്ന് പടക്കനിർമാണ ശാലയിലെ തീപിടിത്തം; മരണം മൂന്നായി

മരിച്ചവരിൽ രണ്ടുപേർ സ്ത്രീകൾ

അപകടത്തിൽ മരിച്ച റെജിയും കുഞ്ഞുമോളും

അപകടത്തിൽ മരിച്ച റെജിയും കുഞ്ഞുമോളും

  • Share this:
    ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് പടക്കനിർമാണശാലയിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ ബിനു (30) ആണ്  മരിച്ചത്.  ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി രാവിലെ മരിച്ചിരുന്നു. ഇന്നലെ അപകടത്തിൽ കിഴക്കേച്ചിറ കുഞ്ഞുമോൾ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ ആകെ മരണം മൂന്നായി.

    അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

    You may also like:COVID 19| COVID 19 | വിദേശത്ത് നിന്നെത്തിയിട്ടും ഹോം ക്വാറന്റൈനിൽ കഴിഞ്ഞില്ല; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു; ബോളിവുഡ് താരത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്
    [NEWS]
    കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസ്
    [VIDEO]
    COVID 19| പ്രകൃതീ നിന്റെ വികൃതി എന്ത് തകൃതി; മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് യുവമിഥുനങ്ങൾ
    [NEWS]


    വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

    സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
    Published by:Rajesh V
    First published: