നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ടിപി വധക്കേസ്; നിയമസഭയില്‍ ചോദ്യം ഉന്നയിച്ച് കെ കെ രമ; മറുചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

    ടിപി വധക്കേസ്; നിയമസഭയില്‍ ചോദ്യം ഉന്നയിച്ച് കെ കെ രമ; മറുചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

    ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

    കെ കെ രമ, മുഖ്യമന്ത്രി പിണറായി വിജയന്‍

    കെ കെ രമ, മുഖ്യമന്ത്രി പിണറായി വിജയന്‍

    • Share this:
      തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ നിയമസഭയില്‍ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാദപ്രതിവാദം. കേസിലെ പ്രതികള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയില്‍ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാന്‍ നടപടിയുണ്ടോ എന്നായിരുന്നു വടകര എംഎല്‍എയുടെ ചോദ്യം.

      എന്നാല്‍ ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. ഈ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നാണോ അംഗം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി മറുചോദ്യം ഉന്നയിച്ചു.

      ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരന്‍ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തിരവഞ്ചൂര്‍ പ്രതികരിച്ചു. തന്റെ പരാമര്‍ശം അംഗത്തിന്  കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

      കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷണത്തിനും നിയമങ്ങള്‍ നിലവിലുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ പരാജയമാണോ ഇത്തരമൊരു ജനവിരുദ്ധ നിയമത്തിന് പ്രേരിപ്പിച്ചതെന്ന് രമ ചോദിച്ചു.

      'മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം; യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല'; മുഖ്യമന്ത്രി പിണറായി വിജയന്‍

      മോൻസന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ചെമ്പോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ ഒരു കാലവും അവകാശപ്പെട്ടില്ലെന്ന് നിയമസഭയില്‍  മുഖ്യമന്ത്രി. പൊലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തിട്ടില്ലെന്നാണ് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

      ചോദ്യോത്തര വേളയിലാണ് മോന്‍സണ്‍ മാവുങ്കൽ തട്ടിപ്പ് പ്രതിപക്ഷം വീണ്ടും സഭയിൽ ഉന്നയിച്ചത്. പുരാവസ്തു തട്ടിപ്പിനെപ്പറ്റിപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷത്തേപ്പറ്റി ആര്‍ക്കും ആക്ഷേപമില്ല.

      പുരാവസ്തുവാണെന്ന് ഉറപ്പാക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. ശബരിമല ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ചെമ്പോല യഥാര്‍ഥമെന്ന് സർക്കാർ അവകാശപ്പെട്ടില്ലെന്ന് പറഞ്ഞു. ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരിമലയിലെ പാരമ്പര്യം സംബന്ധിച്ച് മോൻസന്റെ കൈയ്യിലുള്ള ചെമ്പോലയിൽ വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്ക്കെതിരെ നടപടി ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

      പൊലീസിന്റെ സൈബര്‍ സെമിനാറില്‍ മോന്‍സണ്‍ പങ്കെടുത്തതായി രജിസ്ട്രറിൽ ഇല്ല.  ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സിനോടും അന്വേഷണം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ വീടുകൾക്ക് പൊലീസ് സുരക്ഷ നൽകിയ ലോക്‌നാഥ് ബഹ്‌റയെ മുഖ്യമന്ത്രി ഇന്നും ന്യായീകരിച്ചു.
      രാഷ്ട്രീയ നേതാക്കൾക്ക് മോൻസനുമായി ബന്ധമുള്ള കാര്യം പരിശോധിച്ചിരുന്നോ എന്ന ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിന് തട്ടിപ്പിൽ ഇരയായവരാണെങ്കിൽ പരാതി നൽകിയാൽ അന്വേഷിക്കുമെന്നും ആരെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ അന്വേഷണം പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ഗൗരവമായ അന്വേഷണം തന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ എത്തണമൊ അവിടേയ്ക്ക് എത്തും. ആദ്യമെ വിധി പ്രസ്താവന വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}