വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കര്‍ഷകൻ ജീവനൊടുക്കി. ചെന്നലോട് പുത്തൻപുരയിൽ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് മരണം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം
കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിവിധ ബാങ്കുകളിലും മറ്റുമായി 17 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വേനൽ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
Also read-തൃശൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
വയനാട്ടിലെ കർഷക ആത്മഹത്യ
കർഷകരുടെ കടബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പരാധീനത ഉന്നയിക്കുന്ന സർക്കാർ വാർഷികാഘോഷങ്ങൾക്ക് കോടികൾ ചെലവഴിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം . അടിയന്തരമായി കർഷകരുടെ കടം എഴുതിത്തള്ളാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.