News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 5, 2020, 1:29 PM IST
പ്രതീകാത്മക ചിത്രം
മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് (82) ഇന്നലെ രാത്രി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.
റിയാദിലുള്ള മകനെ സന്ദർശിച്ച് ജൂൺ 29-നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ തുടരുന്നതിനിടെ പനിയും ക്ഷീണവുമുണ്ടായതിനെത്തുടർന്ന് ജൂലൈ ഒന്നാം തീയതി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന് തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS] പിവി സിന്ധുവിന് 25 ാം പിറന്നാൾ; സിന്ധുവിന്റെ പ്രധാന നേട്ടങ്ങളിലൂടെ [NEWS]
ജൂലൈ ഒന്ന്, രണ്ട്, നാല് തിയ്യതികളിൽ കോവിഡ് പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അർബുദം കൂടിയുള്ളതിനാൽ ജൂലൈ മൂന്നിന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
പരിശോധനാ ഫലം പോസിറ്റീവായതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും മൃതദേഹം സംസ്കരിക്കുക.
Published by:
Naseeba TC
First published:
July 5, 2020, 1:29 PM IST