'ഓഡിറ്റിനോട് സർക്കാരിന് അലർജി'; തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവയ്ക്കാൻ: രമേശ് ചെന്നിത്തല

സ്പ്രിങ്ക്ളർ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്.

News18 Malayalam | news18-malayalam
Updated: October 20, 2020, 2:07 PM IST
'ഓഡിറ്റിനോട് സർക്കാരിന് അലർജി'; തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവയ്ക്കാൻ: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ടെന്ന തീരുമാനം എന്തടിസ്ഥാനത്തിലാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് എങ്ങനെയെന്ന് സർക്കാർ വിശദീകരിക്കണം. സർക്കാർ അറിഞ്ഞല്ല തീരുമാനമെങ്കിൽ ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണം. ഓഡിറ്റ് വേണ്ടെന്നാണ് സർക്കാർ നയം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഓഡിറ്റ് വന്നാൽ അഴിമതി ജനങ്ങൾ അറിയും. ഇതു വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്നത് തടഞ്ഞത് ഈ ഭയത്താലാണ്. എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read- 'ഒരു സന്ദേശം അറിയിക്കാനുണ്ട്' വൈകുന്നേരം ആറു മണിക്ക് ഒപ്പമുണ്ടാകണമെന്ന് പ്രധാനമന്ത്രി

സ്പ്രിങ്ക്ളർ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. ഈ സ്ഥാപനങ്ങളിലെ അഴിമതി മൂടിവയ്ക്കാനായി2019-20 വര്‍ഷത്തെ ഓഡിറ്റിംഗ് തന്നെ  നിര്‍ത്തി വയ്കാന്‍ സംസ്ഥാന ഓഡിറ്റ്  ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഓഡിറ്റിംഗ്  നിര്‍ത്തി വയ്കുക മാത്രമല്ല ഇതുവരെ നടത്തിയ ഓഡിറ്റിംഗിന്റെ  റിപ്പോര്‍ട്ടുകള്‍  പുറത്ത് വിടുന്നത് തടയുകയും ചെയതിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

പതിനഞ്ചാം  ധനകാര്യ കമ്മീഷന്റെ  ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റ്  ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി  ഡയറക്ടറുടെ കത്തില്‍ പറയുന്നത്.  എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ  ഓഡിറ്റ് നടത്തുന്നതിന്  ധനകാര്യ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ  ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നത്. ഇത് എല്ലാ വര്‍ഷവും നടന്നു വരുന്ന സാധാരണ പ്രക്രിയയാണ്. ഇതിന് ഓഡിറ്റിംഗ് നിര്‍ത്തി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടുന്നു.

Also Read- 'മന്ത്രി കടകംപള്ളി സുരേന്ദ്രൻ മകൻ്റെ ജോലിക്കാര്യത്തിനായി UAE കോൺസുലേറ്റിൽ എത്തി': സരിത്; 'മന്ത്രി ജലീൽ വിളിച്ചത് സഹായം തേടി': സ്വപ്ന

1994 ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തില്‍  (വകുപ്പ് 10) തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഷിക കണക്കുകള്‍ ലഭിച്ച് ആറു മാസത്തിനകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിന്റെ ലംഘനമാണ് ഈ നിര്‍ദ്ദേശം. ഓഡിറ്റ് നിര്‍ത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ 2020 ഏപ്രില്‍ മുതല്‍ ലഭിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല.  മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് മാത്രം നടത്തി  റിപ്പോര്‍ട്ട് പുറപ്പെടുവിക്കാനുള്ള നീക്കവും നടക്കുന്നു. ഇതും അഴമതി മൂടി വയ്ക്കാനാണ്.  തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വാര്‍ഷിക കണക്കുകള്‍ പരിശോധിച്ച് അതില്‍ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗില്‍ നടക്കുന്നത്.

വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്‌ളയിന്റ് ഓഡിറ്റിംഗിലൂടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റിംഗിലൂടെുമാണ്. അതിനാല്‍ ഇവ ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ്.

Also Read- നടുവേദന നിസ്സാരക്കാരനല്ല; ഉടൻ ചികിത്സ ആവശ്യം; വിശ്രമം അനിവാര്യം

മാത്രമല്ല കേരളത്തില്‍ നൂറു ശതമാനവും ഫിനാന്‍ഷ്യല്‍ -കംപ്‌ളയിന്റ് - പെര്‍ഫാര്‍മന്‍സ്  ഓഡിറ്റാണ് നടക്കുന്നതെന്ന് കേരളം ഈ വര്‍ഷം ഓഗസ്റ്റ് 20 ന് കേന്ദ്രത്തിനയച്ച കത്തില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 20% ഗ്രാമ പഞ്ചായത്തുകളുടെ ഓഡിറ്റിംഗ് കേന്ദ്ര സര്‍ക്കാരിന്റെ 'ഓഡിറ്റ് ഓണ്‍ ലൈന്‍' എന്ന ഫ്‌ളാറ്റ്‌ഫോം വഴി നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ AIMS എന്ന ഫ്‌ളാറ്റ് ഫോം വഴിയുള്ള ഓഡിറ്റിംഗ് തുടരാനും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ഓഡിറ്റിംഗ് നിര്‍ത്തി വച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാൽ മന്ത്രി എസി മൊയ്തീൻ വിമർശനങ്ങളോട് പ്രതികരിച്ചില്ല.
Published by: Rajesh V
First published: October 20, 2020, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading