news18
Updated: June 27, 2019, 4:48 PM IST
ബിനോയി കോടിയേരി
- News18
- Last Updated:
June 27, 2019, 4:48 PM IST
ന്യൂഡൽഹി : പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയാണ് വിധിപറയുന്നത് മാറ്റിയത്. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ബിനോയ് കോടിയേരിക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ബിനോയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് മുംബൈ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു, കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്നും അന്വേഷണസംഘം പറയുന്നു.
പൊലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വിഭാഗമാണ് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലുള്‍പ്പെടെ നോട്ടീസ് പതിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ മൊഴി ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി വിചാരണയില്‍ തെളിവായി പരിഗണിക്കപ്പെടും. കേസില്‍ മധ്യസ്ഥതയ്ക്കു ശ്രമിച്ച മലയാളി അഭിഭാഷകന്‍ പി കെ ശ്രീജിത്തിന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു.
First published:
June 27, 2019, 4:47 PM IST