• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur Pooram 2022 | 'കോവിഡ് മാറി ഇത്തവണ കുടമാറ്റും'; പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

Thrissur Pooram 2022 | 'കോവിഡ് മാറി ഇത്തവണ കുടമാറ്റും'; പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല

  • Share this:
    തിരുവനന്തപുരം: കോവിഡ് (COVID19) മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം 9Thrissur Pooram 2022) നടത്താന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ വര്‍ഷം പൂരം നടത്താന്‍ തീരുമാനമായത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ അനുമതി ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്നായിരിക്കും നല്‍കുക.

    യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി എ അക്ബര്‍, കളക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ആദിത്യ എന്നിവര്‍ പങ്കെടുത്തു.

     Also Read- INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ

    തൃശൂർ പൂരത്തിന് എന്തുകൊണ്ട് 30 ആന മാത്രം?

    അമ്പതിലേറെ ആനകളെ എഴുന്നള്ളിക്കുന്ന നിരവധി പൂരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് 30 ആനകളെ മാത്രമാണ് അണിനിരത്തുന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് ഓർമവെക്കുന്നതിന് മുന്നേ തന്നെ 30 ആനകളാണ് തൃശൂർ പൂരത്തിന് പതിവ്. എന്നാൽ അതിന് മുമ്പ് ആനകളെ എഴുന്നള്ളിക്കാൻ പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും തമ്മിൽ മത്സരിച്ചിരുന്നതായാണ് പഴയ രേഖകൾ പറയുന്നത്. ഈ മത്സരം ഇരുവിഭാഗങ്ങളും തമ്മിൽ കലഹമുണ്ടായി.

    Also Read- Rajyasabha| കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പി. സന്തോഷ് കുമാർ മലയാളത്തിൽ

    ആ കാലത്ത് പൂരം നടത്താൻ പട്ടാളത്തിന്‍റെ സഹായം തേടുന്ന അവസ്ഥയിൽവരെ കാര്യങ്ങളെത്തി. ഇതോടെയാണ് ഓരോ വിഭാഗത്തിനും എഴുന്നള്ളിക്കാനുള്ള ആനകളുടെ എണ്ണം 15 വീതമാക്കി നിജപ്പെടുത്തിയത്.
    Published by:Jayashankar AV
    First published: