• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംസ്ഥാന തവള ആരും കാണാതെ മണ്ണിനടിയിലിരുന്നാൽ മതിയോ? മുഖ്യമന്ത്രി ചോദിച്ചു; തീരുമാനം മാറ്റി

'സംസ്ഥാന തവള ആരും കാണാതെ മണ്ണിനടിയിലിരുന്നാൽ മതിയോ? മുഖ്യമന്ത്രി ചോദിച്ചു; തീരുമാനം മാറ്റി

'വർഷത്തിൽ 364 ദിവസവും മണ്ണിനടിയിൽ കാണപ്പെടുന്ന പതാളത്തവളയെ വിഐപിയായി അംഗീകരിച്ചാൽ ഉചിതമാവുമോ? എല്ലാവർക്കും ഇതിനെ കാണണ്ടേ' മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:

    തിരുവനന്തപുരം: പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന പാതാളത്തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയാക്കുന്ന തീരുമാനം മാറ്റിവെച്ചു. ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന വനം വന്യജീവി ബോർഡിന്‍റെ യോഗത്തിലായിരുന്നു തീരുമാനം മാറ്റിവെച്ചത്. ബോർഡിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിശദീകരണം തേടിയതോടെയാണ് തീരുമാനം മാറ്റിവെച്ചത്.

    ‘വർഷത്തിൽ 364 ദിവസവും മണ്ണിനടിയിൽ കാണപ്പെടുന്ന പതാളത്തവളയെ വിഐപിയായി അംഗീകരിച്ചാൽ ഉചിതമാവുമോ? എല്ലാവർക്കും ഇതിനെ കാണണ്ടേ’ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മനുഷ്യൻ കാണാത്ത ഇനത്തെ ഒദ്യോഗിക തവളയായി പരിഗണിച്ചാൽ എന്തു പ്രയോജനമെന്ന് ബോർഡ് വൈസ് ചെയർപഴ്സൻ കൂടിയായ വനം മന്ത്രി എ.കെ ശശീന്ദ്രനും ചോദിച്ചു.

    Also Read-തിരുവനന്തപുരം ഹീര ഫ്ലാറ്റിലെ സദാചാരവിലക്കിന് സ്റ്റേ; ‘ബാച്ചിലർ എന്ന പേരിൽ താമസക്കാരെ ഇറക്കി വിടരുത്’

    ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പാതാളത്തവളയുടെ ശാസ്ത്രീയനാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കൻ തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ പ്രജനനത്തിനായി ഒരിക്കൽ മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഐ.യു.സി.എൻ. (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.

    Also Read-അയൽവാസികളെ ഒളിഞ്ഞുനോക്കാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി

    പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കുമുമ്പേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

    Published by:Jayesh Krishnan
    First published: