HOME » NEWS » Kerala » DECOMPOSED BODY OF WOMEN FOUND IN HOUSE

വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം

ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്.

News18 Malayalam | news18-malayalam
Updated: June 13, 2021, 7:17 PM IST
വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുഴുവരിച്ച നിലയില്‍; നാല് ദിവസത്തെ പഴക്കമെന്ന് സംശയം
representative image
  • Share this:
തൃശ്ശൂര്‍: മനക്കോടിയിലെ വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്.

ഒരു മകൻ ഉണ്ടെങ്കിലും ഇദ്ദേഹം ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ.  അതുകൊണ്ട് തന്നെ മരണം നടന്നത്  പുറത്തറിഞ്ഞിരുന്നില്ല.

Also Read സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

 താമസം വാടക വീട്ടിലായതിനാൽ  അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി, മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി രമ്യ ഹരിദാസ് എം.പി


പാലക്കാട്: ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം പ്രവർത്തകർക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നൽകി. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി.  ഹരിതകര്‍മ സേന പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി  പോലീസ് സ്‌റ്റേഷന് സമീപം ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കം എട്ടോള്ളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പറയുന്നത്. നാസര്‍ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്.

Also Read ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; രണ്ടാം വിവാഹം ട്രെയിനിൽ

ഹരിത കര്‍മ സേന പ്രവര്‍ത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് 'പട്ടി ഷോ' കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്ന് രമ്യ ഹരിദാസ് ആരോപിക്കുന്നു. ഇവിടെ കാല് കുത്തരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും ഇത് ആലത്തൂരാണെന്നും ഇവിടെ ഇറങ്ങിയാല്‍ തടയുമെന്നും പറഞ്ഞെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും എത്തിയെന്നും വളരെ മോശമായാണ് സംസാരിച്ചതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

Also Read നാട്ടിലിറങ്ങിയ പുള്ളിപ്പുലി വരാന്തയിൽ ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്തു; വീഡിയോ വൈറൽ
അതേസമയം രമ്യയുടെ  ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തി. ഇത്തരം പരാതികൾ എംപിയുടെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും  ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ പ്രതികരിച്ചു.

Published by: Aneesh Anirudhan
First published: June 13, 2021, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories