ശബരിമല : അവധി ദിനമായ ഞായറാഴ്ച പോലും ശബരിമലയില്‍ ഭക്തജനത്തിരക്കില്ല. മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള എല്ലാ അവധി ദിവസങ്ങളിലും ഇവിടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ കുറവ് തന്നെയാണ് അനുഭവപ്പെടുന്നത്.അപ്പം, അരവണ എന്നിവയുടെ വിൽപ്പനയും ഇടിഞ്ഞു
ഈ കുറവ് നടവരവിനെയും നല്ലരീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു ഇത് അവധി ദിവസങ്ങളിലും ഉണ്ടാകും എന്നായിരുന്നു ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തെറ്റിച്ചാണ് അവധി ദിവസങ്ങളിലും ശബരിമലയിൽ തിരക്കില്ലാതെയിരിക്കുന്നത്. ഇന്ന് ഉച്ചവരെയുളള കണക്ക് പ്രകാരം ഇരുപത്തിഎണ്ണായിരത്തോളം തീർത്ഥാടകർ മാത്രമാണ് സന്നിധാനത്ത് എത്തിയത്.
നിലയ്ക്കലിൽ ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധവും തീർഥാടകരെ ബാധിച്ചതായിട്ടാണ് സൂചന. വരുംദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayyappa devotee, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court, ശബരിമല, ശബരിമല തീർഥാടനം