എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ കുറയുന്നു: ഒരാൾ പോലും ഇല്ലാതെ 58 ബാച്ചുകൾ
news18india
Updated: December 5, 2018, 3:34 PM IST

students
- News18 India
- Last Updated: December 5, 2018, 3:34 PM IST
തിരുവനന്തപുരം : കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്. നിയമസഭാ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. എഞ്ചിനിയറിംഗ് പ്രവേശനം പൂർത്തിയായപ്പോൾ 23645 സീറ്റുകൾ ഒഴിഞ്ഞ് കിടന്നതായി മന്ത്രി കെ.ടി. ജലീലും സഭയെ അറിയിച്ചിരുന്നു.
'ആകാശ പക്ഷിക്ക് ചേക്കേറുവാൻ കണ്ണൂർ'ഗാനവുമായി വിനീത് ശ്രീനിവാസൻ സംസ്ഥാനത്ത് ആറ് എഞ്ചിനിയറിംഗ് ബ്രാഞ്ചുകളിലായി 58 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും ഈ വർഷം പ്രവേശനം നേടിയിട്ടില്ലെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഏറ്റവുമധികം ബാച്ചുകൾ ഒഴിഞ്ഞു കിടക്കുന്നത് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലാണ്. 15 ബാച്ചുകളാണ് ഇവിടെ ഒഴിവ്. 13 ബാച്ചുകളിൽ ആളില്ലാതെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം സ്ഥാനത്തും 9 ബാച്ചുകൾ ഒഴിഞ്ഞ് കംപ്യൂട്ടർ സയൻസ് ബ്രാഞ്ച് മൂന്നാം സ്ഥാനത്തുമുണ്ട്.
'ആകാശ പക്ഷിക്ക് ചേക്കേറുവാൻ കണ്ണൂർ'ഗാനവുമായി വിനീത് ശ്രീനിവാസൻ