• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ കുറവ്:എ പദ്മകുമാർ

ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ കുറവ്:എ പദ്മകുമാർ

News18

News18

  • Share this:
    നിലയ്ക്കൽ : ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ കുറവു വന്നതായി ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. ശബരിമലയിലെ നിയന്ത്രണങ്ങൾ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കാണിക്കയിടരുതെന്ന തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇതെല്ലാം വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വരുമാനത്തിൽ എത്ര കുറവ് വന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നറിയിച്ച ബോർഡ് പ്രസിഡന്റ് വരുമാനം കുറയുന്നത് ചെറിയ അമ്പലങ്ങളെയും ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.

    സന്നിധാനത്ത് നിയന്ത്രണങ്ങളില്ല: ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ മാത്രം പൊലീസ് ഇടപെടൽ

    ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ബോർഡിന്റെ താത്പ്പര്യമെന്ന് വ്യക്തമാക്കിയ പദ്മ കുമാർ, നിരോധനാജ്ഞ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി

    First published: