• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains| ബംഗാള്‍ ഉള്‍ക്കടലിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

Kerala Rains| ബംഗാള്‍ ഉള്‍ക്കടലിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

വടക്കൻ ആ​ന്ധ്രപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഒഡിഷ, പശ്ചിമ ബംഗാളിലെ ഗംഗാതടങ്ങൾ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    വടക്കു പടിഞ്ഞാറന്‍ - മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന 'ശക്തി കൂടിയ ന്യൂന മർദം' പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തീവ്രന്യൂനമർദമായാണ് തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇതിന്റെ ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3 - 4 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥe വകുപ്പ് കണക്കുകൂട്ടുന്നു.

    Also Read- കൊല്ലൂർ സൗപർണികയിൽ കുളിക്കുന്നതിനിടെ മലയാളി യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

    ഇതിന്റെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

    ആന്ധ്ര-ഒഡീഷ തീരങ്ങളിൽ ന്യൂനമർദം; വ്യാപക മഴക്ക് സാധ്യത

    വടക്കൻ ആ​ന്ധ്രപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഒഡിഷ, പശ്ചിമ ബംഗാളിലെ ഗംഗാതടങ്ങൾ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. ആന്ധ്ര പ്രദേശിന്റെ തീരപ്രദേശങ്ങൾ, യാനം, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

    ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ അനുഭവപ്പെടും. പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡിഷ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ തുടരും.

    Also Read- പഴനി യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിരുന്ന ഒൻപതുവയസുകാരനും മരിച്ചു

    തെക്കൻ കർണാടക, രായലസീമ, തമിഴ്നാട്, പുതുച്ചേരി, കരൈക്കൽ, കർണാടകയുടെ വടക്കൻ, തീരദേശ പ്രദേശങ്ങൾ, കേരളം, മാഹി എന്നിവിടങ്ങളിലെല്ലാം വ്യാപകമായതോ ഒറ്റപ്പെട്ടതോ ആയ മഴ ലഭിക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാളിലെ ഗംഗാ തടങ്ങൾ, മറാത്താവാഡ, വിദർഭ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപക മഴ പ്രതീക്ഷിക്കുന്നു.
    Published by:Rajesh V
    First published: