കവിത മോഷണത്തിന്റെ പേരിൽ താൻ നടത്തിയ ഫേസ്ബുക് മാപ്പ് പറച്ചിലുകൾക്കൊന്നും ആത്മാർത്ഥതയില്ലായിരുന്നുവെന്ന് ദീപ നിശാന്ത്. പക്ഷെ ഇപ്പോൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നിർവ്യാജം ഖേദിക്കുന്നുവെന്നും ദീപ. ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രൻ നടത്തിയ അഭിമുഖത്തിലാണ് ദീപയുടെ തുറന്നു പറച്ചിൽ.
"ഫേസ്ബുക്കിൽ പറഞ്ഞ മാപ്പിനൊന്നും ഒരാത്മാർത്ഥതയും ഇല്ലായിരുന്നു എന്ന് ഞാൻ തുറന്നു പറയുകയാണ്. പക്ഷെ ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ ഇരുന്ന് നിരുപാധികം മാപ്പു പറയുകയാണ്.
സ്വന്തം വരികൾക്ക് മറ്റൊരാളുമായി വാശി പിടിച്ച്, അതിന് തെളിവ് നിരത്തി സമർത്തിക്കേണ്ടി വരുന്ന ദയനീയാവസ്ഥ എനിക്ക് ഇപ്പോൾ ബോധ്യമുണ്ട്."
പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു; ഇംഗ്ലീഷിൽ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ വർക്കലക്കാരൻ
കലേഷിന്റെ കവിതയാണെന്നറിഞ്ഞപ്പോൾ മുതൽ വേദനയും നിസ്സഹായതയും അനുഭവിക്കുന്നുണ്ട്. അതിന്റെ പേരിൽ സ്വന്തം വിശ്വാസ്യത വിലയ്ക്ക് കൊടുക്കേണ്ടി വന്നു. അതിന്റെ പരിസരങ്ങൾ എന്താണെന്നോ, അല്ലെങ്കിൽ ഏതു സാഹചര്യത്തിൽ ആണത് ചെയ്യേണ്ടി വന്നുവെന്നോ എന്ന് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. തെറ്റ് തെറ്റ് തന്നെയാണ്.
ജനങ്ങൾ കാണുന്നത് ഒരു കവിയുടെ കവിത മോഷ്ടിച്ച ദീപ നിശാന്തിനെയാണ്. തൻ്റെ സാഹചര്യങ്ങളൊന്നും അവർക്ക് പരിഗണിക്കേണ്ട കാര്യമില്ല. ആ പിഴവിനെ ചൊല്ലിയാണവർ വിമർശിക്കുന്നത്. ആ വിമർശനം ഉൾക്കൊള്ളാൻ, അതേറ്റെടുക്കാൻ, അതിന്റെ മുന്നിൽ തല കുനിച്ച് നിൽക്കാൻ ബാധ്യസ്ഥയാണ്, ദീപ പറയുന്നു. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഡിസംബർ ഒൻപത് ഞായറാഴ്ചയിലെ വരികൾക്കിടയിൽ പരിപാടിയിൽ കാണാം. പ്രക്ഷേപണം രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.