HOME » NEWS » Kerala » DEEPIKA SINGH RAJAVATH CONDUCT ROAD SHOW IN THANOOR FOR PK FIROZ AA TV

കത്വ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെ പങ്കെടുപ്പിച്ച് താനൂരിൽ പികെ ഫിറോസിൻ്റെ റോഡ് ഷോ

കശ്മീരിലെ കത്വയിലും കേരളത്തിലെ വാളയാറിലും ഞാൻ കേൾക്കുന്നത് ഒരേ നിലവിളിയാണെന്ന് ദിപികാ സിംഗ്

News18 Malayalam | news18-malayalam
Updated: April 4, 2021, 10:20 AM IST
കത്വ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെ പങ്കെടുപ്പിച്ച് താനൂരിൽ പികെ ഫിറോസിൻ്റെ റോഡ് ഷോ
News18
  • Share this:
മലപ്പുറം: കത്വ ധനസഹായ വിവാദം ആളിക്കത്തിച്ചുള്ള എൽഡിഎഫ് പ്രചാരണത്തിന് മറുപടിയായി കത്വ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെ റോഡ് ഷോയിൽ പങ്കെടുപ്പിച്ച് പി. കെ ഫിറോസിൻ്റെ മറു പ്രചരണം. താനൂരിൽ യു.ഡി.വൈ.എഫ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത ദീപിക സിംഗ് രജാവത് സ്ത്രീ സുരക്ഷയും ബാലികമാരുടെ സുരക്ഷയും ഉറപ്പാക്കാൻ കഴിയാത്ത ഏത് സർക്കാരിനെയും തൂത്തെറിയണമെന്ന് ആവശ്യപ്പെട്ടു.  "കശ്മീരിലെ കത്വയിലും കേരളത്തിലെ വാളയാറിലും ഞാൻ കേൾക്കുന്നത് ഒരേ നിലവിളിയാണ്. കത്വയിലെ പിഞ്ചു ബാലികയുടെ ദാരുണഹത്യയെക്കുറിച്ച് കേട്ടപ്പോൾ അനുഭവിച്ച അതേ മാനസിക സംഘർഷമാണ് വാളയാറിലെ സഹോദരിമാരെക്കുറിച്ച് കേട്ടപ്പോഴും ഞാൻ അനുഭവിച്ചത്"- ദീപിക സിംഗ് രജാവത് പറഞ്ഞു.

"കത്വ പെൺകുട്ടിക്കു വേണ്ടിയുള്ള നിയമ പോരാട്ടം തുടങ്ങിയ നാളുകളിൽ ജീവന് പോലും ഭീഷണി നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും പിന്നോട്ട് പോകാതെ ധൈര്യസമേതം നിലയുറപ്പിച്ചത് എൻ്റെ സുരക്ഷയേക്കാൾ പെൺകുട്ടികളുടെ സുരക്ഷ പ്രധാനമാണെന്നു തിരിച്ചറിയുന്നത് കൊണ്ടാണ്. അത് കൊണ്ട് തന്നെ വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കും" ദീപിക സിംഗ് പറഞ്ഞു.

Also Read പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

യൂത്ത് ലീഗ് കത്വ ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന പ്രചരണങ്ങൾക്കും ദീപിക സിംഗ് രജാവത് മറുപടി പറഞ്ഞു."മുസ്ലിം യൂത്ത് ലീഗും താനുമായുള്ള ബന്ധം കത്വ കേസിൻ്റെ തുടക്കം മുതൽ ഉള്ളതാണ്. അത് തകർക്കാനാവില്ല. ആ കേസിൻ്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിന്നത് യൂത്ത് ലീഗാണ്. കത്വ കേസിൽ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് നൽകിയ പിന്തുണയെ എന്നും ആദരവോടെ തന്നെ കാണുന്നു. ഞങ്ങളെല്ലാവരും ഒറ്റക്കും കൂട്ടായും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ആ പെൺകുട്ടിക്ക് നീതി ലഭിച്ചത്. അതിൽ ഒരു പങ്കും വഹിക്കാത്തവർ ഇത് തെരഞ്ഞെടുപ്പ് കാലത്ത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ കള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നത് ക്രൂരതയാണ്. പി കെ ഫിറോസിനെതിരെ ശത്രുതായോടെ കള്ള പ്രചരണം നടത്തുന്നവർ ഈ കേസിൽ എന്താണ് ചെയ്തത് എന്ന് കൂടി പറയണം. ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടാക്കുന്നവർ ദയവായി പിന്തിരിയണം"

Also Read പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

'ആ പെൺകുട്ടിക്ക് നീതി തേടി പോരാട്ടത്തിനിറങ്ങിയവരെ പിന്തുടർന്ന് വേട്ടയാടുന്നവർ പ്രതികളെ സഹായിക്കുകയാണ്. അത്തരം ക്രൂരതകളുടെ കൂടെ നിൽക്കാനാവില്ല. പിഞ്ചുമക്കളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാറുകൾ നാടിന് ബാധ്യതയാണ്. അവരെ തൂത്തെറിയാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കേരള ജനത കാണണം " അവർ പറഞ്ഞു.പികെ ഫിറോസിനു വേണ്ടി മുദ്രാവാക്യം വിളിച്ച അവർ ഫിറോസിനെ ജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ ദീപിക സിംഗ് രജാവത്തിനെ തന്നെ പ്രചരണത്തിന് കൊണ്ട് വരാൻ സാധിച്ചത് പികെ ഫിറോസിന് നൽകുന്നത് സമാനതകൾ ഇല്ലാത്ത ആത്മ വിശ്വാസമാണ്. ഈ തെരഞ്ഞെടുപ്പിൽ താനൂരിൽ പികെ ഫിറോസിനെതിരെ എൽഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത് കത്വ ഫണ്ട് വിവാദമായിരുന്നു . ഇക്കാര്യം പുറത്തുവിട്ട മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തെയും  ഫിറോസിനെതിരെ പ്രചാരണം നടത്താൻ എൽഡിഎഫ് രംഗത്തിറക്കിയിരുന്നു.
Published by: Aneesh Anirudhan
First published: April 4, 2021, 10:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories