• HOME
 • »
 • NEWS
 • »
 • kerala
 • »
 • Deepu Death| 'മകനെ തല്ലിക്കൊന്നതാണ്, മർദിക്കുന്നത് നേരിട്ട് കണ്ടു, ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല': ദീപുവിന്റെ അച്ഛൻ

Deepu Death| 'മകനെ തല്ലിക്കൊന്നതാണ്, മർദിക്കുന്നത് നേരിട്ട് കണ്ടു, ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല': ദീപുവിന്റെ അച്ഛൻ

നിന്നെ കൊന്ന് കളയുമെടാന്ന് പറഞ്ഞാണ് മകനെ അവർ ക്രൂരമായി മർദിച്ചത്. മർദ്ദിച്ച ശേഷം ഭീഷണി ഭയന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ അനുവദിച്ചിരുന്നില്ല. - ദീപുവിന്റെ അച്ഛൻ കുഞ്ഞാറു പറയുന്നു

 • Share this:
  കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) കൊല്ലപ്പെട്ട ദീപുവിനെ (Deepu) മർദിക്കുന്നതിന് താൻ നേരിട്ട് കണ്ടിരുന്നതായി പിതാവ് കുഞ്ഞാറു പറഞ്ഞു. നിന്നെ കൊന്ന് കളയുമെടാന്ന് പറഞ്ഞാണ് മകനെ അവർ ക്രൂരമായി മർദിച്ചത്. മർദ്ദിച്ച ശേഷം ഭീഷണി ഭയന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ അനുവദിച്ചിരുന്നില്ല. വീടിന് പുറത്തിറങ്ങാതെ ഭയപ്പോടോടെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും കുഞ്ഞാറു വ്യക്തമാക്കി.

  താനും, ഭാര്യയും വൈകുന്നേരം ക്ഷേത്രത്തിൽ വഴിപാട് കഴിച്ച് തിരിച്ചെത്തിപ്പോഴാണ്  റോഡിന്റെ ഭാഗത്ത് നിന്ന് ശബ്ദം കേട്ടത്. ഓടിപ്പോയി നോക്കിയപ്പോൾ മകനെ ഒരു സംഘം ആളുകൾ വീടിന് സമീപമുള്ള മതിലിൽ ചാരിനിർത്തി മർദിക്കുകയായിരുന്നു. നിന്നെ ഞങ്ങൾ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനം തുടരുന്നതിനിടയിൽ അവരുടെ ഇടയിലേക്ക് കയറി അവനെ പിടിച്ചുമാറ്റിയശേഷം മർദ്ദിക്കരുതെന്ന് ആവശ്യപ്പെട്ടു.  അച്ഛനെ ഓർത്താണ് നിന്നെ കൊല്ലാതിരുന്നതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷമാണ് അവർ പോയത്..

  മർദ്ദനത്തെ തുടർന്ന അവശനായ മകനെ  വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും ഭീഷണി ഭയന്ന് അവനെ ആശുപത്രിയിലേക്ക് ആ സമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല.  ആശുപത്രിയിലേക്ക് വിടാത്തതിനാൽ അടുത്ത ദിവസം മകൻ എന്നോട് മിണ്ടിയതുപോലുമില്ല. ഭക്ഷണം പോലും കഴിച്ചില്ല. തിങ്കളാഴ്ച താൻ ആശുപത്രിയിൽ പോയി വരുമ്പോൾ ദീപുവും അമ്മയും കൂടി കരഞ്ഞിരിക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ പോകാൻ സമ്മതിച്ചെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ എന്നാണ് അന്ന് അവൻ പറഞ്ഞത്. അപ്പോൾ സുഹൃത്തിന്റെ ഓട്ടോ വിളിച്ച് മകനെ ആശുപത്രിയിലേക്ക് അയച്ചു. പിന്നെ എനിക്ക് എന്റെ മകനെ കാണാൻ സാധിച്ചില്ലെന്ന് പിതാവ് കുഞ്ഞാറു പൊട്ടികരഞ്ഞുകൊണ്ടാണ് തൻ്റെ വേദന മാധ്യമങ്ങളോട് പങ്കുവെച്ചത്.

  Related News- കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് Twenty 20

  അതേ സമയം  ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ട്വന്റി 20 രംഗത്ത് വന്നു. പോലീസിന്റെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. ദീപുവിന്റെ കുടുംബം അനാഥമാവില്ല. ഇവർക്ക് ട്വന്റി20 സംരക്ഷണം ഒരുക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

  ദീപുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് എന്നാണ് ട്വന്റി20യുടെ ആരോപണം. മരണകാരണം കരൾ രോഗം ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും ട്വന്റി ട്വന്റി ആരോപിച്ചു. കൊലപാതകത്തിനു പിന്നിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനാണ്. അതുകൊണ്ട് പോലീസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല എന്നാണ് ട്വന്റി 20 യുടെ നിലപാട്.

  Related News- Deepu Death | കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സംസ്‌കാരചടങ്ങ് നടത്തി; സാബു എം ജേക്കബ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ്

  കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംസ്കാരചടങ്ങിൽ നടത്തിയതിന്  ട്വന്റി20 ചീഫ്  കോഡിനേറ്റർ  സാബു എം ജേക്കബ് ഉൾപ്പെടെ 30 പേർക്കെതിരെ  പോലീസ് കേസെടുത്തു . കുന്നത്തുനാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  പരമാവധി 50 പേർക്ക് വരെയാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ഇതുപ്രകാരം ദീപുവിന്റെ സംസ്കാര ചടങ്ങ് നടത്തണം എന്നാവശ്യപ്പെട്ട് കുന്നത്തുനാട് പോലീസ് നോട്ടീസ് നൽകിയിരുന്നു.

  എന്നാൽ സംസ്കാര ചടങ്ങുകളിൽ പ്രോട്ടോകോൾ ലംഘിക്കപ്പെട്ടു. ദീപുവിന്റെ സംസ്കാരത്തിനായി നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 30 പേർക്കെതിരെ നിലവിൽ കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പേർക്കെതിരെ കേസെടുക്കും. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരംപേരെ പേർക്കെതിരെ കേസ് എടുക്കുമെന്ന് കുന്നത്തുനാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

  Related News- Deepu Death | ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം

  കഴിഞ്ഞ പന്ത്രണ്ടാം തീയതി ആണ് ലൈറ്റ് അണയ്ക്കൽ സമരത്തെ തുടർന്ന് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനം ആണ് മരണകാരണമെന്നാണ് ട്വന്റി20 ആരോപിക്കുന്നത്. എന്നാൽ ദീപു കരൾ രോഗി ആയിരുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
  Published by:Rajesh V
  First published: